വെബ്‌ദുനിയ ലേഖകൻ|
Last Modified വ്യാഴം, 16 ജനുവരി 2020 (14:57 IST)
ഭാര്യയെയും മൂന്ന് മക്കളെയും വളർത്തുനായയെയും കൊലപ്പെടുത്തി മൃതദേഹം ആഴ്ചകളോളം വീട്ടിൽ സൂക്ഷിച്ച് ഭർത്താവ്. അമേരിക്കയിലെ ഒസ്കോല കൗണ്ടിയിലാണ് സംഭവം ഉണ്ടായത്. സംഭവത്തിൽ 44 കാരനായ ആന്റണി ടോഡിയെ പൊലീസ് അറസ്റ്റ് ചെയ്തു. കൊലപാതകത്തിന് പിന്നിലെ കാരണം ഇതേവരെ വ്യക്തമായിട്ടില്ല.
മൃതദേഹങ്ങൾ ഇതേവരെ തിരിച്ചറിഞ്ഞിട്ടില്ല എങ്കിലും കൊല്ലപ്പെട്ടത് ഭാര്യ മെഗൻ ടോഡ്, മക്കളായ അലക്സ് (13), ടെയ്‌ലർ, (11) സോ (4) എന്നിവരാണ് എന്ന് പൊലീസ് ഉറപ്പിച്ചിട്ടുണ്ട്. ഡിസംബർ അവസാന ആഴ്ചയാവാം ഇവർ കൊല്ലപ്പെട്ടത് എന്നാണ് പൊലീസിന്റെ നിഗമനം. കുടുംബാംഗങ്ങളെ കാണാതായതോടെ ബന്ധുക്കളിൽ ചിലർ പൊലീസിൽ പരാതി നൽകിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ വാറണ്ട് നൽകാനായി വീട്ടിലെത്തിയപ്പോഴാണ് അഴുകിയ മൃതദേഹങ്ങൾ പൊലീസ് കണ്ടെത്തിയത്. അന്വേഷണവുമായി ആന്റണി സഹകരിക്കുന്നില്ല.