ഭാര്യയെ മർദ്ദിയ്ക്കുന്നതായി വിവരംകിട്ടി, പൊലീസ് എത്തിയപ്പോൾ കണ്ടത് ചാരായം വാറ്റുന്ന ഭർത്താവിനെ: പിടികൂടിയത് നാടകീയമായി

വെബ്ദുനിയ ലേഖകൻ| Last Modified വ്യാഴം, 20 ഓഗസ്റ്റ് 2020 (15:23 IST)
തിരുവനന്തപുരം: മദ്യപിച്ച്‌ എത്തി ഭർത്താവ് ഭാര്യയെ മർദിയ്ക്കുന്നതായി അയൽ-വാസികളിൽ നിന്നും വിവരം ലഭിച്ച് പൊലീസ് വിട്ടിൽ എത്തിയപ്പോൾ കണ്ടത് ചാരായം വാറ്റുന്ന ഭർത്താവിനെ. തിരുവനന്തപുരം മുക്കുവൻതോടാണ് സംഭവം. ബുധനാഴ്ച രാത്രി മദ്യപിച്ചെത്തിയ അജീഷ് എന്നയാൾ ഭാര്യയെ മർദ്ദിയ്ക്കുന്നതായി അയൽക്കാർ വിതുര പൊലീസ് സ്റ്റേഷനിൽ വിവരം ഐയിച്ചിരുന്നു. തുടർന്ന് പൊലീസ് വീട്ടിലെത്തിയപ്പോൾ കാണുന്നത് അടുക്കളയിൽ ചാരായം വാറ്റുന്ന അജീഷിനെ.

പൊലീസിനെ കണ്ടതും ഇയാൾ ഒടി രക്ഷപ്പെട്ടു. എന്നാൽ അജീഷിന് പല സ്ത്രീകളുമായും ബന്ധമുണ്ടെന്നും കരംകുളത്തുള്ള ഒരു സ്ത്രീയുടെ വീട്ടിൽ അജീഷ് ഉണ്ടാകാൻ സാധ്യതയുണ്ടെന്നും ഭാര്യ പൊലീസിനെ അറിയിച്ചു, തുടർന്ന് വ്യാഴാഴ്ച പുലച്ചെയോടെ കരംകുളത്തെ സ്ത്രീയുടെ വീട്ടിൽനിന്നും അജീഷിനെ പൊലീസ് പിടികൂടുകയായിരുന്നു. ലോക്ഡൗൺ കാലത്ത് അജീഷ് വൻതോതിൽ ചാരയം വാറ്റി നഗരം കേന്ദ്രീകരിച്ച് വിറ്റതായി ഭാര്യ പൊലീസിന് മൊഴി നൽകി. അജീഷിനെതിരെ അബ്കാരി ആക്ട് പ്രകാരം കേസെടുത്തിട്ടുണ്ട്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :