വെബ്ദുനിയ ലേഖകൻ|
Last Modified വ്യാഴം, 30 ജൂലൈ 2020 (12:30 IST)
മുംബൈ: കോവിഡ് ബാധിച്ച് ചികിത്സയിലായിരുന്ന അമ്മ മരിച്ചതിനെ തുടർന്ന് ചികിത്സിച്ച ഡൊക്ടറെ കുത്തി കൊലപ്പെടുത്താൻ ശ്രമിച്ച് മകൻ. മഹാരാഷ്ട്രയിലെ ലാത്തൂരിലാണ് സംഭവം ഉണ്ടായത്. നെഞ്ചിലും കഴുത്തിലും കുത്തേറ്റ് ഗുരതരാവസ്ഥയിലായ ഡോക്ടർ മറ്റൊരു ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സയിലാണ്. കഴിഞ്ഞ ദിവസം രാവിലെ ഏഴു മണിയോടെ ലാത്തൂരിലെ ആല്‍ഫ ആശുപത്രിയിലാണ് സംഭവം. ലാത്തൂര്‍ ഉദ്ഗീര്‍ നിവാസിയായ 35 കാരനാണ് ഡോക്ടറെ കൊലപ്പെടുത്താൻ ശ്രമിച്ചത്.
കൊവിഡ് പൊസിസ്റ്റിവ് ആയതോടെ ജൂലൈ 25 നാണ് 60 കാരിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ആശുപത്രിയിൽ എത്തുമ്പോൾ തന്നെ ഇവർ ഗുരുതരാവസ്ഥയിലായിരുന്നു. ഡ്യൂട്ടിയിലുണ്ടായിരുന്ന ഡോ ദിനേശ് വര്‍മ്മ ഇക്കാര്യം മകനോട് അപ്പോൾ തന്നെ സൂചിപ്പിച്ചിരുന്നു. ഇന്നലെ രാവിലെയോടെ 60 കാരി മരണപ്പെട്ടു. ഇതോടെ ബന്ധുക്കളും ഡോക്ടറുമായി വലിയ വാക്കുതർക്കം ഉണ്ടായി. ഇതിനിടയിൽ 35 കാരൻ ഡൊക്ടറെ കുത്തിപ്പരിക്കേൽപ്പിയ്ക്കുകയായിരുന്നു. യുവാവിനെ ഉടന്‍ അറസ്റ്റ് ചെയ്തതായി ലാത്തൂര്‍ പോലീസ് വ്യക്തമാക്കി.