എ കെ ജെ അയ്യർ|
Last Modified ഞായര്‍, 3 ജൂലൈ 2022 (14:58 IST)
ആന്ധ്രാ പ്രദേശ് : ആന്ധ്രാ പ്രദേശിലെ
ചിറ്റൂർ സബ് ഡിവിഷൻ പരിധിയിൽ പിടികൂടിയ 1.3 കോടി രൂപയുടെ ഒരു ലക്ഷത്തോളം അനധികൃത മദ്യക്കുപ്പികൾ റോഡ് റോളർ ഉപയോഗിച്ചു നശിപ്പിച്ചു. പോലീസ് സൂപ്രണ്ട് വൈ.റിഷാന്ത് റെഡ്ഢി വെളിപ്പെടുത്തിയതാണിക്കാര്യം. ജില്ലാ അതിർത്തികളിലെ മദ്യ കള്ളക്കടത്തുകാരിൽ നിന്ന് അനധികൃതമായി വിൽക്കുന്ന ഷോപ്പുകളിൽ നിന്ന് അധികൃതർ പിടികൂടിയ മദ്യമാണിത്.
കന്നിപ്പാകം പുത്തനം ഫ്‌ളൈ ഓവറിനടുത്തുള്ള ഐ.ടി.ഐ കാമ്പസിലാണ് മദ്യം റോഡ് റോളർ ഉപയോഗിച്ച് നശിപ്പിച്ചത്. അയാൾ സംസ്ഥാനമായ കർണ്ണാടകയിൽ നിന്ന് സംസ്ഥാനത്തേക്ക് അനധികൃതമായി മദ്യം കടത്തുന്നത് തടയാൻ വേണ്ട ഏർപ്പാടുകൾ ചെയ്തിട്ടുണ്ടെന്നും എസ്.പി പറഞ്ഞു.