പരീക്ഷയില്‍ ജയിപ്പിക്കണമെങ്കില്‍ കിടക്ക പങ്കിടണമെന്ന്; വിദ്യാര്‍ഥിനികളുടെ പരാതിയില്‍ പ്രഫസര്‍ അറസ്‌റ്റില്‍

 police , professor , school , പീഡനം , സ്‌കൂള്‍ , വിദ്യാര്‍ഥിനികള്‍ , കിടക്ക
ഹൈദരാബാദ്| Last Modified തിങ്കള്‍, 8 ജൂലൈ 2019 (20:04 IST)
പരീക്ഷയില്‍ ജയിപ്പിക്കണമെങ്കില്‍ ലൈംഗികമായി വഴങ്ങി തരണമെന്ന് പറഞ്ഞ പ്രഫസര്‍ അറസ്‌റ്റില്‍. തെലങ്കാനയിലെ നിര്‍മല്‍ ജില്ലയിലെ ബസാരയിലുള്ള രാജീവ് ഗാന്ധി യൂണിവേഴ്സിറ്റി ഓഫ് നോളജ് ടെക്നോളജീസിലെ പ്രഫസര്‍റായ വരാല രവിയാണ് പിടിയിലായത്.

വിദ്യാര്‍ഥിനികളുടെ പരാതിയെ തുടര്‍ന്ന് പ്രഫസര്‍ക്കെതിരെ പൊലീസ് കേസെടുത്ത് അന്വേഷണം നടത്തി. തുടര്‍ന്ന് അറസ്‌റ്റ് ചെയ്യുകയായിരുന്നു.

പരീക്ഷയില്‍ തോറ്റ വിദ്യാര്‍ഥിനികളെയാണ് പ്രഫസര്‍ ലൈംഗിക ബന്ധത്തിന് ക്ഷണിച്ചത്. താനുമായി പങ്കിട്ടാല്‍ പരീക്ഷയില്‍ പാസ് മാര്‍ക്ക് ലഭിക്കുമെന്ന് ഇയാള്‍ വിദ്യാര്‍ഥിനികളെ അറിയിച്ചു. പലരെയും വീട്ടിലേക്ക് ക്ഷണിക്കുകയും ചെയ്‌തു.

വിദ്യാര്‍ഥിനികള്‍ പൊലീസിന് പുറമെ വൈസ് ചാന്‍സലര്‍ അടക്കമുള്ള അധികൃതര്‍ക്ക് പരാതി നല്‍കിയിരുന്നു. വിദ്യാര്‍ഥിനികളുടെ ആരോപണത്തില്‍ കഴമ്പുണ്ടെന്ന് കണ്ടെത്തിയ വൈസ് ചാന്‍സലര്‍ അടങ്ങുന്ന കമ്മിറ്റി വരാല രവി കുറ്റക്കാരനെ കോളേജില്‍ നിന്ന് പുറത്താക്കിയിരുന്നു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :