നാല് വർഷം നിരന്തരമായി പതിനാലുകാരിയെ പീഡിപ്പിച്ച രണ്ടാനച്ഛൻ അറസ്റ്റിൽ; മൊഴി രേഖപ്പെടുത്തിയ വനിതാ പൊലീസ് ബോധരഹിതയായി

മാനതകളില്ലാത്ത ദുരിതം അനുഭവിച്ച കുട്ടിയുടെ മൊഴി രേഖപ്പെടുത്തുന്നതിനിടെ വനിതാ സിവില്‍ പൊലീസ് ഓഫീസര്‍ ബോധം കെട്ട് വീണു.

Last Updated: തിങ്കള്‍, 22 ജൂലൈ 2019 (12:13 IST)
പ്രായപൂര്‍ത്തിയാകാത്ത പതിനാലുകാരിയെ പീഡിപ്പിച്ച രണ്ടാനച്ഛന്‍ അറസ്റ്റിൽ. വള്ളികുന്നം കടുവിനാല്‍ സ്വദേശി ഷാജിയാണ് (42) അറസ്റ്റിലായത്. ഷാജിയ്ക്ക് വള്ളികുന്നത്ത് ഭാര്യയും രണ്ട് മക്കളുമുണ്ട്. എന്നാൽ‍, അഞ്ച് വര്‍ഷമായി ക്ലാപ്പന ആലുംപീടികയ്ക്ക് സമീപം മറ്റൊരു യുവതിയോടൊപ്പം കഴിയുകയായിരുന്നു. രണ്ടാം ഭാര്യയുടെ ആദ്യ വിവാഹത്തിലുള്ള മകളെയാണ് കഴിഞ്ഞ നാലു വര്‍ഷമായി നിരന്തരം പീഡിപ്പിച്ചിരുന്നത്. പെണ്‍കുട്ടി ഒരു പ്രാവശ്യം ഗര്‍ഭിണിയായെന്നും പൊലീസ് പറയുന്നു. സമാനതകളില്ലാത്ത ദുരിതം അനുഭവിച്ച കുട്ടിയുടെ മൊഴി രേഖപ്പെടുത്തുന്നതിനിടെ വനിതാ സിവില്‍ പൊലീസ് ഓഫീസര്‍ ബോധം കെട്ട് വീണു.

സംഭവത്തില്‍ കുട്ടിയുടെ അമ്മയ്ക്ക് പങ്കുണ്ടോയെന്ന് പൊലീസ് അന്വേഷിച്ച് വരികയാണ്. പെണ്‍കുട്ടി ഒരു അനാഥാലയത്തില്‍ പഠിക്കുകയായിരുന്നു. പ്രതി പെണ്‍കുട്ടിയെ നാലു വര്‍ഷമായി എല്ലാ ആഴ്ചയിലും വീട്ടില്‍ വിളിച്ചുകൊണ്ട് വന്ന് പീഡിപ്പിക്കുകയായിരുന്നു. പെണ്‍കുട്ടി വീട്ടില്‍ പോകാതായതിനെ തുടര്‍ന്ന് ചൈല്‍ഡ് ലൈന്‍ പ്രവര്‍ത്തകര്‍ നടത്തിയ ഇടപെടലിനെ തുടര്‍ന്നാണ് പീഡന വിവരം പുറത്തായത്. മാതാവിന്റെ പ്രസവസമയത്താണ് ആദ്യമായി ഇയാള്‍ കുട്ടിയെ പീഡിപ്പിച്ചത്. തൃക്കുന്നപ്പുഴ പൊലീസ് ഷാജിക്കെതിരെ പോക്‌സോ നിയമപ്രകാരം കേസെടുത്തു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :