അടിവസ്ത്രങ്ങൾ വിൽക്കുന്ന കടയിലെ ട്രയൽ റൂമിൽ ഒളിക്യാമറ, പൊലീസ് കേസെടുത്തു

Last Updated: ഞായര്‍, 8 സെപ്‌റ്റംബര്‍ 2019 (15:50 IST)
ഡൽഹി: അടിവസ്ത്രങ്ങൾ വിൽക്കുന്ന കടയിലെ ട്രയൽ റൂമിൽ ഒളിക്യാമറ സ്ഥാപിച്ച് ദൃശ്യങ്ങൾ പകർത്തുന്നതായി പരാതി. ഡൽഹിയിലെ ഗ്രേറ്റർ കൈലാഷിലെ പ്രമുഖ അടിവസ്ത്ര വിൽപ്പന സ്ഥാപനത്തിനെതിരെയാണ് മാധ്യമ പ്രവർത്തക പൊലീസിൽ പരാതി നൽകിയിരിക്കുന്നത്.

ഒളിക്യാമറ വഴി ട്രയൽ റൂമിൽ ദൃശ്യങ്ങൾ കടയിലെ ജീവനക്കാർ തൽസമയം കാണുന്നതായാണ് യുവതി പരാതി നൽകിയിരിക്കുന്നത്. ഓഗസ്റ്റ് 31നാണ് കേസിനാസ്പദമായ സംഭവം. സ്ഥാപനത്തിൽ വസ്ത്രങ്ങൾ വാങ്ങുന്നതിനായി യുവതി പോയിരുന്നു. 'ഞാൻ വസ്ത്രങ്ങൾ തിരഞ്ഞെടുത്ത് ട്രയൽ റൂമിൽ കയറി ധരിച്ചുനോക്കുകയായിരുന്നു എന്നാൽ അൽപ സമയത്തിനകം സ്ഥാപനത്തിലെ ഒരു ജീവനക്കാരി വന്ന് മറ്റൊരു മുറിയിൽ ട്രയൽ നോക്കാൻ ആവശ്യപ്പെട്ടു.

കാര്യം അന്വേഷിച്ചപ്പോഴാണ് ട്രയൽ റൂമിൽ സ്ഥാപിച്ച ഒളി ക്യാമറ വഴി കടയിയിലെ ജീവനക്കാർ നിരീക്ഷിക്കുന്നതായി യുവതി പറഞ്ഞത്. ഈ സമയത്ത് ഞാൻ അർധ നഗ്നയായ അവസ്ഥയിലായിരുന്നു. നിലവിളിച്ചുകൊണ്ട് വസ്ത്രങ്ങൾ ധരിച്ച് പുറത്തിറങ്ങി കട ഉടമയോട് കാര്യങ്ങൾ പറഞ്ഞെങ്കിലും ചെവിക്കൊണ്ടില്ല' യുവതി പരാതിയിൽ പറയുന്നു. എന്നാൽ കേസിൽ മൂന്ന് ദിവസത്തിന് ശേഷമാണ് പൊലീസ് എഫ്ഐആർ രജിസ്റ്റർ ചെയ്തത്. സ്ഥാപനത്തിനെതിരെ നടപടി സ്വീകരിക്കാൻ പൊലീസ് ഇതേവരെ തയ്യാറായിട്ടില്ല എന്ന് ആക്ഷേപം ഉയർന്നുകഴിഞ്ഞു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :