സഹോദരന്റെ ഭാര്യയുമായി അവിഹിതബന്ധം, ഭർത്താവിനെ കൊന്ന് അടുക്കളയിൽ കുഴിച്ചിട്ട് ഭാര്യ !

വെബ്‌ദുനിയ ലേഖകൻ| Last Modified വെള്ളി, 22 നവം‌ബര്‍ 2019 (14:21 IST)
സഹോദരന്റെ ഭാര്യയുമായി അവിഹിത ബന്ധം പുലർത്തിയ ഭർത്താവിനെ കൊലപ്പെടുത്തി അടുക്കളയിൽ കുഴിച്ചുമൂടി ഭാര്യ. മധ്യപ്രദേശിലെ കരോണ്ടി ഗ്രാമത്തിലാണ് സംഭവം ഉണ്ടായത്. 35 കാരനായ മഹേഷ് ബൻ‌വലിനെയാണ് ഭാര്യ പ്രമീള കൊലപ്പെടുത്തിയത്. പിന്നീട് ഭർത്താവിനെ കാണാനില്ല എന്നുകാട്ടി ഇവർ പൊലീസിൽ പരാതി നൽകുകയും ചെയ്തു.

ഭർത്താവിനെ കുഴിച്ചുമൂടിയ അടുക്കളയിൽ തന്നെ ഇവർ ഒരു മാസത്തോളം ഭക്ഷണം പാകം ചെയ്തിരുന്നു. ഒക്ടോബർ 22നാണ് മഹേഷിനെ കാണാതായത്. മഹേഷിന്റെ ജേഷ്ട സഹോദരൻ അർജുൻ ബൻവാൽ പൊലീസിൽ പരാതി നൽകിയതോടെയാണ് കേസിൽ വഴിത്തിരിവ് ഉണ്ടായത്. മഹേഷിനെ കാണാതായതിന് ശേഷം അർജുനും മറ്റു ബന്ധുക്കളും വീട്ടിൽ എത്തിയിരുന്നു എങ്കിലും വീടിനകത്ത് പ്രവേശിക്കാൻ പ്രമീള അനുവദിച്ചിരുന്നു.

ഇതോടെ മഹേഷിന്റെ വീട്ടിൽ പൊലീസ് വീണ്ടും എത്തി പരിശോധ നടത്തി. വീടിനുള്ളിൽനിന്നും ദുർഗന്ധം വമിക്കുന്നത് ശ്രദ്ധയിൽപ്പെട്ട പൊലീസ് അടുക്കളയുടെ സ്ലാബിനടിയിൽനിന്നും മഹേഷിന്റെ മൃതദേഹം കണ്ടെത്തുകയായിരുന്നു. മൃതദേഹം പുറത്തെടുത്തതോടെ പ്രമീള ഭർത്താവിനെ താൻ കൊലപ്പെടുത്തിയതാണെന്ന് പൊലീസിനോട് സമ്മതിച്ചു.











സഹോദരൻ ഗംഗാറാം ബൻവാലിന്റെ ഭാര്യയുമായി മഹേഷിന് അവിഹിത ബന്ധം ഉണ്ടായിരുന്നു എന്നും, ഗംഗാറാമിന്റെ സഹായത്തോടെയാണ് മഹേഷിനെ കൊലപ്പെടുത്തിയത് എന്നുമാണ് പ്രമിള പൊലീസിൽ മൊഴി നൽകിയിരിക്കുന്നത്. എന്നാൽ ഗംഗാറാം ആരോപണം നിഷേധിച്ചു.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :