ഭാര്യയുമായി ബന്ധം, യുവാവിനെ കൊലപ്പെടുത്താൻ ക്വട്ടേഷൻ നൽകി ഭർത്താവ്; സംഭവം എറണാകുളത്ത്

വെബ്ദുനിയ ലേഖകൻ| Last Modified ബുധന്‍, 23 ഡിസം‌ബര്‍ 2020 (10:58 IST)
കൊച്ചി: ഭാര്യയുമായുള്ള ബന്ധത്തെ തുടർന്ന് യുവാവിനെ കൊലപ്പെടുത്താൻ നൽകി ഭർത്താവ്. എറണാകുളത്താണ് സംഭവം ഉണ്ടായത്. യുവാവിനെ ക്വട്ടേഷൻ സംഘം കുത്തി കൊലപ്പെടുത്താൻ ശ്രമിച്ച കേസിലെ അന്വേഷത്തിലാണ് ഭാര്യയുമായുള്ള ബന്ധത്തെ തുടർന്ന് ഭർത്താബാണ് ക്വട്ടേഷൻ നൽകിയത് എന്ന് വ്യക്തമായത്. എറണാകുളത്തെ ഹോമിയോ ആശുപത്രിയിൽ ജോലി ചെയ്യുന്ന യുവാവിനെ കൊലപ്പെടുത്താൻ 1.50 ലക്ഷം രൂപയ്ക്കാണ് ക്വട്ടേഷൻ നൽകിയത്.

യുവാവിനെ കൊലപ്പെടുത്താൻ ശ്രമിച്ച ക്വട്ടേഷൻ സംഘത്തെ പൊലീസ് പിടികൂടി. പാലക്കാട് സ്വദേശികളായ സുനീഷ്(30), അജീഷ്(35), മുളവുകാട് സ്വദേശി സുല്‍ഫി(36), ഇടുക്കി സ്വദേശി നിധിന്‍ കുമാര്‍(30) എന്നിവരെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. സിസിടിവി കേന്ദ്രീകരിച്ചുള്ള അന്വേഷണത്തിലാണ് പ്രതികൾ പിടിയിലായത്. ക്വട്ടേഷൻ നൽകിയ ആളെ ഉടൻ അറസ്റ്റ് ചെയ്യും എന്ന് പൊലീസ് പറഞ്ഞു. നെഞ്ചിലും വയറ്റിലുമായി നാല് കുത്തേറ്റ യുവാവ് ആശുപത്രിയിൽ ചികിത്സയിലാണ്. ഇയാൾ അപകടനില തരണം ചെയ്തു.

പാലക്കാട് ജോലി ചെയ്യുന്ന സമയത്താണ് യുവതി യുവാവുമായി പരിചയത്തിലാവുന്നത്. എറണാകുളത്ത് ജോലി ലഭിച്ചപ്പോൾ ഇരുവരും ഫോൺ വഴി സൗഹൃദം തുടർന്നിരുന്നു. ഇത് അറിഞ്ഞതോടെ യുവതിയുടെ ഭർത്താവ് യുവാവിനെ താക്കിത് ചെയ്തിരുന്നു. എന്നാൽ ഫോണിൽ സംസാരിയ്കുന്നതും ഒരുമിച്ചുള്ള ചിത്രങ്ങൾ സാമൂഹ്യ മാധ്യമങ്ങളിൽ പങ്കുവയ്ക്കുന്നതും ഇരുവരും തുടർന്നതോടെ യുവാവിനെ കൊലപ്പെടുത്താൻ യുവതിയുടെ ഭർത്താവ് ക്വട്ടേഷൻ നൽകുകയായിരുന്നു.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :