ഗാർഹിക പീഡനത്തിന് പരാതി നൽകി; യുവതിയുടെ കഴുത്തറുത്ത് ഭർത്താവ്, സംഭവം മലപ്പുറത്ത്

ഇന്നലെ ഉച്ചയ്ക്കു 2 മണിക്ക് ഫൗസിയ ജോലിചെയ്യുന്ന എടവണ്ണയിലെ വസ്ത്രനിർമാണ ശാലയിലെത്തിയാണ് ഭർത്താവ് കൊല്ലം വടക്കേവിള സ്വദേശി റഹ്മത്ത് മഹലിൽ അഷ്‌റഫ് കൊലപ്പെടുത്താൻ ശ്രമിച്ചത്.

തുമ്പി ഏബ്രഹാം| Last Modified വെള്ളി, 29 നവം‌ബര്‍ 2019 (15:43 IST)
ഗാർഹിക പീഡനത്തിന് പരാതി നൽകിയതിന്റെ പേരിൽ യുവതിയെ കഴുത്തറുത്ത് കൊലപ്പെടുത്താൻ ശ്രമിച്ച സംഭവത്തിൽ ഭർത്താവ് അറസ്റ്റിൽ. കഴുത്തിൽ ആഴത്തിൽ മുറിവേറ്റ വേരുപാലം സ്വദേശി പാലൊളി വീട്ടിൽ ഫൗസിയയെ ഗുരുതരാവസ്ഥയിൽ കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

ഇന്നലെ ഉച്ചയ്ക്കു 2 മണിക്ക് ഫൗസിയ ജോലിചെയ്യുന്ന എടവണ്ണയിലെ വസ്ത്രനിർമാണ ശാലയിലെത്തിയാണ് ഭർത്താവ് കൊല്ലം വടക്കേവിള സ്വദേശി റഹ്മത്ത് മഹലിൽ അഷ്‌റഫ് കൊലപ്പെടുത്താൻ ശ്രമിച്ചത്. കടന്നുകളയാനൊരുങ്ങിയ ഇയാളെ നാട്ടുകാർ പിടികൂടി പൊലീസിൽ ഏൽപിച്ചു.

6 വർഷം മുൻപ് വിവാഹിതരായ ഇരുവരും കഴിഞ്ഞ 2 വർഷത്തോളമായി അകന്നു കഴിയുകയായിരുന്നെന്നു പൊലീസ് പറഞ്ഞു. ഇവർക്കു 2 മക്കളുണ്ട്.മദ്യപിച്ചെത്തി വീട്ടില്‍ പതിവായി ഭാര്യയേയും മക്കളേയും മര്‍ദിച്ചരുന്ന പ്രതിക്കെതിരെ നല്‍കിയ പരാതിയെ തുടര്‍ന്ന് അഷ്റഫ് രണ്ടു മാസത്തോളം ജയിലിലായിരുന്നു. ഈ വിരോധമാണ് ആക്രമണത്തിന് കാരണമായതെന്നാണ് നിഗമനം.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :