Last Modified ചൊവ്വ, 21 മെയ് 2019 (12:29 IST)
രണ്ടാം ഭർത്താവിന്റെ ക്രൂര പീഡനത്തിൽ നിന്നും രക്ഷനേടാനാണ് ആത്മഹത്യ ചെയ്യാൻ ശ്രമിച്ചതെന്ന് യുവതിയുടെ വെളിപ്പെടുത്തൽ. ക്രൂരമായ ബലാത്സംഗ പരമ്പരകളെ തുടര്‍ന്ന് സ്വയം തീകൊളുത്തി ജീവനൊടുക്കാന്‍ ശ്രമിച്ച യുവതിയ്ടേതാണ് വെളിപ്പെടുത്തൽ.
ഉത്തർപ്രദേശിലെ ഹാപൂരിലാണ് സംഭവം. മുഖം ഒഴികെ ശരീരം മുഴുവന്‍ വെന്ത് 75-80 ശതമാനം പൊള്ളലേറ്റ് ഗുരുതരാവസ്ഥയിലാണ് യുവതി. ഇക്കഴിഞ്ഞ ഏപ്രില്‍ 28 ന് കൂട്ടുകാരന്റെ വീട്ടില്‍ വെച്ചായിരുന്നു യുവതി ആത്മഹത്യയ്ക്ക് ശ്രമിച്ചത്. യുവതിയുടെ ഈ അവസ്ഥയ്ക്ക് കാരണം പിതാവും രണ്ടാം ഭർത്താവുമാണെന്നും പൊലീസ് അറിയിച്ചു.
14 വയസുള്ളപ്പോൾ പെൺകുട്ടിയെ ഇരട്ടിഉവയസുള്ളയാൾക്ക് വിവാഹം കഴിപ്പിച്ചു. എന്നാൽ, ഇയാൾ പെൺകുട്ടിയെ ഉപേക്ഷിച്ച് പോയതോടെയാണ് കാര്യങ്ങൾ വഷളായത്. 2009ൽ പിതാവ് 10,000 രൂപയ്ക്ക് മകളെ കൂട്ടുകാരന് വില്‍പ്പന ചരക്കെന്ന രീതിയിൽ വിവാഹം കഴിപ്പിച്ചയച്ചു.
രണ്ടാം ഭര്‍ത്താവ് അതിക്രൂരനായിരുന്നു. അയാള്‍ ആവര്‍ത്തിച്ച് ബലാത്സംഗത്തിന് ഇരയാക്കി. പിന്നെ കൂട്ടുകാരായ പലര്‍ക്കും കാഴ്ച വെച്ചു. അനേകം തവണ ബലാത്സംഗത്തിനും പീഡനത്തിനും ഇരയായ ആളാണെന്ന് നാട്ടിലുള്ളവർക്കെല്ലാം അറിയാമായിരുന്നുവെന്നാണ് യുവതി പറയുന്നത്. മുഖത്ത് ആസിഡ് ഒഴിക്കുമെന്ന് പറഞ്ഞ് പലരും ബലാത്സംഗം ചെയ്തു.
പൊലീസിൽ പറഞ്ഞപ്പോഴൊന്നും അവർ എന്റെ വാക്കുകൾക്ക് വില കൊടുത്തില്ല. 2018 ഒക്ടോബറിനും 2019 ഏപ്രിലിനും ഇടയില്‍ പല തവണ പരാതി കൊടുത്തു. ഒരിടത്തും കേസ് റജിസ്റ്റര്‍ ചെയ്യപ്പെട്ടില്ല. ഇനിയും നീതി കിട്ടില്ലെന്ന് ഉറപ്പായതോടെയാണ് യുവതി ആത്മഹത്യയ്ക്ക് ശ്രമിച്ചത്.
രണ്ടു വിവാഹങ്ങളില്‍ നിന്നായി രണ്ട് കുട്ടികളും ബലാത്സംഗം ചെയ്തവരിൽ ഒരാളുടെ കുട്ടിയും ഉള്‍പ്പെടെ മൂന്ന് കുട്ടികളുടെ മാതാവാണ് യുവതി. ഹാപൂരിലെ രണ്ട് ആശുപത്രികളില്‍ നിന്നുമാണ് യുവതിയെ ഡല്‍ഹിയിലെ ആശുപത്രിയിലേക്ക് കൊണ്ടുവന്നത്. യുവതിയുടെ സ്ഥിതി ഗുരുതരാവസ്ഥയില്‍ തുടരുകയാണ്.