ബറേലി(ഉത്തര്‍പ്രദേശ്)|
Last Modified വ്യാഴം, 12 സെപ്റ്റംബര്‍ 2019 (13:51 IST)
ഭക്ഷണത്തില്‍ മയക്കുമരുന്ന് കലര്‍ത്തി വീട്ടുകാരെ മയക്കിക്കിടത്തിയ ശേഷം പതിനാറുകാരി കാമുകനൊപ്പം ഒളിച്ചോടി. പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസില്‍ അറസ്റ്റിലായി ജാമ്യത്തിലിറങ്ങിയ യുവാവിനൊപ്പമാണ് പെണ്‍കുട്ടി പോയത്.
ഉത്തര്‍പ്രദേശിലെ മൊറാദാബാദ് ജില്ലയിലെ മൈനേതേര്‍ പൊലീസ് സ്റ്റേഷന് പരിധിയിലാണ് സംഭവം. പെണ്‍കുട്ടിയേയും അരവിന്ദ് കുമാര്‍ എന്ന യുവാവിനെയും പൊലീസ് പിടികൂടി. പെണ്‍കുട്ടിയുടെ അമ്മ, രണ്ട് സഹോദരിമാര്‍, രണ്ട് സഹോദരന്മാര്, സഹോദര ഭാര്യ, സഹോദരന്റെ മകന് എന്നിവര്‍ക്കാണ് പെണ്‍കുട്ടി മയക്കുമരുന്ന് നല്‍കിയത്.
പെണ്‍കുട്ടിയും അരവിന്ദും തമ്മില്‍ ബന്ധം ഉണ്ടായിരുന്നതായിട്ടാണ് റിപ്പോര്‍ട്ട്. മകളെ ബലാത്സംഗം ചെയ്തുവെന്ന പിതാവിന്റെ പരാതിയില്‍ 2018 ഡിസംബറില്‍ യുവാവിനെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. ഈ കേസില്‍
ജാമ്യത്തിലിറങ്ങിയ പ്രതി പെണ്‍കുട്ടിയോട് സൗഹൃദം സ്ഥാപിച്ച് അടുപ്പത്തിലായി.
യുവാവുമായി പെണ്‍കുട്ടി അടുത്തതോടെ ബന്ധുക്കള്‍ എതിര്‍പ്പ് പ്രകടിപ്പിച്ചു. ബന്ധത്തെ എതിര്‍ത്ത സഹോദരനെ യുവാവ് ഭീഷണിപ്പെടുത്തുകയും ചെയ്തു. ഇതിനിടെയാണ് ഇരുവരും ഒളിച്ചോടാന്‍ ശ്രമം നടത്തിയത്. പെണ്‍കുട്ടിയുടെ പിതാവിന്റെ പരാതിയില്‍ യുവാവിനെതിരെ പൊലീസ് വിവിധ കേസുകള്‍ ചുമത്തി.