കഞ്ചാവ് കടത്താന്‍ ലിഫ്റ്റ് ചോദിച്ചത് എക്‍സൈസിനോട്; പണിയായത് രൂക്ഷഗന്ധം - യുവാവ് അറസ്‌റ്റില്‍

  Ganja carrier , mahin , police , ernakulam , ലിഫ്റ്റ് , എക്‍സൈസ് , ആലപ്പുഴ , ലോക്‍സഭ
ആലപ്പുഴ| Last Modified തിങ്കള്‍, 15 ഏപ്രില്‍ 2019 (12:22 IST)
ബൈക്കുകളില്‍ ലിഫ്റ്റ് ചോദിച്ച് കയറി കഞ്ചാവ് കടത്തിയിരുന്ന യുവാവ് എക്‍സൈസ് സംഘത്തിന്റെ പിടിയിലായി. കഞ്ഞിക്കുഴി സ്വദേശി മാഹിന്‍ എന്ന 19കാരനെയാണ് എറണാകുളം എക്‍സൈസിന്റെ
ഷാഡോ സ്‌ക്വാഡ് അറസ്‌റ്റ് ചെയ്‌തത്.

ലോക്‍സഭ തെരഞ്ഞെടുപ്പ് നടക്കുന്നതിനാല്‍ പൊലീസ് പരിശോധന ശക്തമാക്കിയിരുന്നു. ഇതോടെ ബൈക്കില്‍ നേരിട്ട്
കഞ്ചാവ് കടത്താന്‍ സാധിക്കാത്ത അവസ്ഥയുണ്ടായി. ഇതിനാലാണ് അപരിചിതരായ ബൈക്ക് യാത്രക്കാരെ കരുവാക്കി മാഹിന്‍ കഞ്ചാവ് കടത്തിയത്.

പിടിക്കപ്പെട്ട ദിവസം ലിഫ്റ്റ് ചോദിച്ച് മാഹിന്‍ കയറിയത് കഞ്ചാവ് സംഘത്തെ പിടികൂടാന്‍ നിയോഗിക്കപ്പെട്ട സ്‌പെഷ്യല്‍ ഷാഡോ സ്‌ക്വാഡിലെ ഉദ്യോഗസ്ഥന്റെ ബൈക്കിലാണ്. യാത്രയില്‍ കഞ്ചാവിന്‍റെ രൂക്ഷഗന്ധം അടിച്ചതോടെ യുവാവിനെ പരിശോധിക്കുകയും കഞ്ചാവ് കണ്ടെത്തുകയുമായിരുന്നു.

ഒരു സ്വകാര്യ ഹോട്ടലിൽ പാചകക്കാരനായി ജോലി ചെയ്യുന്ന മാഹിന്‍ ശനിയാഴ്ച ദിവസം നാട്ടിലേക്ക് പോകുമ്പോൾ കഞ്ചാവ് അവിടെയുള്ള ചെറുകിട കച്ചവടക്കാർക്ക് വിതരണം നടത്തിവരികയായിരുന്നു. നിരവധി തവണ ഇപ്രകാരം കഞ്ചാവ് കടത്തിയതായി പ്രതി എക്സൈസിനോട് സമ്മതിച്ചു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :