കാമുകനെ കെട്ടിയിട്ട് യുവതിയെ കൂട്ടബലാത്സംഗം ചെയ്‌തു; 14കാരനടക്കം 6 പേർ അറസ്‌റ്റില്‍ - പീഡനം നടന്നത് ബീച്ചില്‍ വെച്ച്

മംഗളൂരു, ചൊവ്വ, 27 നവം‌ബര്‍ 2018 (14:40 IST)

  gang rape , police , rape case , കാമുകന്‍ , യുവതി , മാനഭംഗം , പീഡനം , കൂട്ടബലാത്സംഗം

കാമുകനെ കെട്ടിയിട്ട് യുവതിയെ കൂട്ടബലാത്സംഗത്തിന് ഇരയാക്കി. ബണ്ട്വാൾ സ്വദേശിനിയാണു മംഗളൂരുവില്‍ പിഡനത്തിന് ഇരയായത്. സംഭവത്തില്‍ പതിനാലും പതിനേഴും പ്രായമുള്ള രണ്ടു പേരടക്കം ആറുപേര്‍ അറസ്‌റ്റിലായി.

നവംബർ 18ന് ഉച്ചകഴിഞ്ഞ് മംഗളൂരു പനമ്പൂർ പൊലീസ് സ്‌റ്റേഷന്‍ പരിധിയിലെ തോട്ടബങ്കര അലിവെ ബാഗിലു ബീച്ചില്‍ വെച്ചാണ് സംഭവമുണ്ടായത്.

മംഗളൂരുവിലെ സ്വകാര്യ സ്ഥാപനത്തിൽ ജോലി ചെയ്യുന്ന യുവതിയും സഹപ്രവർത്തകനായ യുവാവും ബീച്ചില്‍ എത്തിയപ്പോള്‍ എഴംഗ സംഘം ഇവരെ ആക്രമിക്കുകയായിരുന്നു. യുവാവിനെ മര്‍ദ്ദിച്ച് അവശനാക്കിയ ശേഷം യുവതിയെ ആളൊഴിഞ്ഞ സ്ഥലത്തെത്തിച്ച് കൂട്ടമാനഭംഗത്തിന് ഇരയാക്കിയ ശേഷം പ്രതികള്‍ രക്ഷപ്പെട്ടു.

വൈദ്യസഹായം തേടിയ യുവതി പൊലീസില്‍ പരാതി നല്‍കിയിരുന്നില്ല. കമിതാക്കള്‍ ആക്രമിക്കപ്പെട്ടുവെന്നും യുവതി കൂട്ടമാനഭംഗത്തിന് ഇരയായെന്നുമുള്ള അഭ്യൂഹം പ്രദേശത്തും ബീച്ചിലും പരന്നതോടെ പൊലീസ് സ്വമേധയാ അന്വേഷണം നടത്തുകയും പ്രതികളെ പിടികൂടുകയുമായിരുന്നു.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :  

വാര്‍ത്ത

news

യതീഷ് ചന്ദ്രയെ വിറപ്പിക്കാമെന്നത് ബിജെപിയുടെ സ്വപ്നം മാത്രം, ഇത് മൊതൽ വേറെ!

ശബരിമല വിഷയവുമായി ബന്ധപ്പെട്ട് നിലയ്ക്കൽ സ്പെഷൽ ഓഫിസറായി ജി.എച്ച്. യതീഷ് ചന്ദ്ര ...

news

മതവികാരം വ്രണപ്പെടുത്തിയെന്ന പരാതി; രഹ്ന ഫാത്തിമ അറസ്‌റ്റില്‍ - വിശദമായി ചോദ്യം ചെയ്യുമെന്ന് പൊലീസ്

മതവികാരം വ്രണപ്പെടുത്തുന്ന രീതിയിൽ സമൂഹമാധ്യമങ്ങളിലൂടെ പ്രചാരണം നടത്തിയെന്ന കേസില്‍ ...

news

ടിവി ഒരു തീഗോളമായി പൊട്ടിത്തെറിച്ചു, ഇലക്ട്രോണിക് ഉപകരണങ്ങൾ ഉൾപ്പടെയുണ്ടായിരുന്ന മുറി കത്തിച്ചാമ്പലായി

ടി വി പൊട്ടിത്തെറിച്ച് ഇലക്ട്രോണിക് ഗൃഹോപകരണങ്ങൾ ഉൾപ്പടെയുണ്ടായിരുന്ന മുറി കത്തി നശിച്ചു. ...

news

14കാരിയെ കൊലപ്പെടുത്തിയ ശേഷം മൃതദേഹത്തെ ക്രൂരമായി ബലാത്സംഗം ചെയ്ത് 16കാരനായ സീനിയർ വിദ്യാർത്ഥി

14കരിയുടെ കൊലപാതകത്തിൽ ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി കോടതി വിചാരണ. ...

Widgets Magazine