വള വാങ്ങി നൽകിയില്ല; മകള്‍ ഫെനോയില്‍ കുടിച്ചു; ഇതു കണ്ട അമ്മ ഏഴാം നിലയില്‍ നിന്നും ചാടി ജീവനൊടുക്കി

ഞായറാഴ്ച വൈകീട്ടായിരുന്നു സംഭവം.

റെയ്‌നാ തോമസ്| Last Modified തിങ്കള്‍, 17 ഫെബ്രുവരി 2020 (15:19 IST)
നൽകാത്തിന്റെ പേരിൽ 31കാരി മകളുമായുണ്ടായ വാക്കുതര്‍ക്കത്തെ തുടര്‍ന്ന് 50കാരിയായ ഏഴാം നിലയില്‍ നിന്നും ചാടി ജീവനൊടുക്കി. ഞായറാഴ്ച വൈകീട്ടായിരുന്നു സംഭവം.

ആഭരണങ്ങള്‍ ധരിക്കുന്നതുമായി ബന്ധപ്പെട്ട് അമ്മയുമായി വഴക്കുണ്ടായതിന് പിന്നാലെ മകള്‍ വീട്ടുകാര്‍ക്ക് മുന്നില്‍വെച്ച്‌ പ്രിയ ഫെനോയില്‍ കുടിച്ച്‌ ആത്മഹത്യക്ക് ശ്രമിക്കുകയായിരുന്നു. നിങ്ങള്‍ക്കൊപ്പം ജീവിക്കാന്‍ ആഗ്രഹിക്കുന്നില്ലെന്ന് പറഞ്ഞാണ് യുവതി ജീവനൊടുക്കാന്‍ ശ്രമിച്ചത്. കീടനാശിനി കഴിച്ചതിന് പിന്നാലെ ഉടന്‍ തന്നെ വീട്ടുകാര്‍ യുവതിയെ സമീപത്തെ ആശുപത്രിയിലെത്തിക്കുകയും ചെയ്തു.

ആശുപത്രിയില്‍ നിന്നും മടങ്ങിയെത്തിയപ്പോള്‍ വീട്ടില്‍ ആരും ഉണ്ടായിരുന്നില്ല. അന്വേഷിച്ചപ്പോഴാണ് രക്തത്തില്‍ കുളിച്ച നിലയില്‍ കണ്ടെത്തിയത്. ഇവരെ മകളെ അഡ്മിറ്റ് ചെയ്ത ആശുപത്രിയിലെത്തിച്ചപ്പോഴെക്കും മരിച്ചിരുന്നു. സംഭവത്തില്‍ പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്‌



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :