തമ്പാനൂർ തമ്പാൻ|
Last Modified ചൊവ്വ, 8 ഒക്ടോബര് 2019 (15:41 IST)
പ്രായപൂർത്തിയാകാത്ത മകളെ ജന്മദിനത്തിന്റെ അന്ന് ബലാത്സംഗം ചെയ്ത് പിതാവ്. മകൾക്ക് മികച്ച
പിറന്നാൾ സമ്മാനം നൽകാൻ തന്റെ കയ്യിൽ പണമില്ലാത്തായിരുന്നു. ഇതിനാൽ മകൾക്ക് സ്വന്തം നിലയിൽ മികച്ച സർപ്രൈസ് സമ്മാനം നൽകുകയായിരുന്നു എന്നാണ് ഇയാൾ പൊലീസിനോട് പറഞ്ഞത്.
ബൊളീവിയയിലെ ചിപായയിലാണ് സംഭവം. അമ്മയുടെ പരാതിയുടെ അടിസ്ഥാനത്തിൽ 32കാരനായ അച്ഛനെ പൊലീസ് അറസ്റ്റ് ചെയ്തു. കുട്ടിയുടെ അമ്മ വെളിയിൽ പോയ തക്കം നോക്കിയായിരുന്നു ഇയാൾ കുട്ടിയെ പീഡിപ്പിച്ചത്. വിവരം പുറത്ത് പറയരുതെന്ന് ഭാര്യയെ ഭാര്യയെ ഭീഷണിപ്പെടുത്തി.
എന്നാൽ ഇതുവകവയ്ക്കാതെ കുട്ടിയുടെ അമ്മ പൊലീസിൽ വിവരം അറിയിക്കുകയായിരുന്നു. കുട്ടിയെ വിദഗ്ധ ചികിത്സയ്ക്കായി ആശുപത്രിയിൽ പ്രവേശിപ്പിച്ചു.