പതിനെട്ടുകാരിക്കു നേരെ ലൈംഗികാതിക്രമം: ഡ്രൈവിംഗ് പരിശീലകൻ അറസ്റ്റിൽ

എ കെ ജെ അയ്യർ| Last Modified വ്യാഴം, 19 സെപ്‌റ്റംബര്‍ 2024 (11:01 IST)
തിരുവനന്തപുരം :
ഡ്രൈവിംഗ് പഠനത്തിനിടെ പതിനെട്ടുകാരിയെ ലൈംഗികമായി ഉപദ്രവിച്ച പരിശീലകൻ അറസ്റ്റിലായി. സ്വദേശി സുരേഷാണ് പൊലീസ് കസ്റ്റഡിയിലായത്.

കഴിഞ്ഞ ദിവസം രാവിലെ പത്തരയോടെയായിരുന്നു സംഭവം. മാറനെല്ലൂർ വണ്ടന്നൂർ ഭാഗത്ത് ഡ്രൈവിംഗ് പരീശീലനത്തിനിടെ സുരേഷ് കുട്ടിയോട് അപമര്യാദയായി പെരുമാറുകയായിരുന്നു. എന്നാൽ മോശം പെരുമാറ്റം പെൺകുട്ടി ചോദ്യം ചെയ്തതോടെ ഇയാൾ പെൺകുട്ടിയെ ലൈംഗികമായി ഉപദ്രവിച്ചു.

തുടർന്ന്
പെൺകുട്ടി ബഹളം വച്ചതോടെ നാട്ടുകാർ ഓടിക്കൂടി സുരേഷിനെ പിടികൂടി പൊലീസിന് കൈമാറുകയായിരുന്നു. പെൺകുട്ടിയുടെ പരാതിയെ തുടർന്ന് മാറനെല്ലൂർ പൊലീസ് കേസെടുത്തു അറസ്റ്റ് രേഖപ്പെടുത്തി.
വ്യാഴാഴ്ച പ്രതിയെ കോടതിയിൽ ഹാജരാക്കുമെന്ന് പൊലീസ് അറിയിച്ചു.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :