തിരുവനന്തപുരം|
സുബിന്‍ ജോഷി|
Last Modified വെള്ളി, 17 ഏപ്രില്‍ 2020 (13:58 IST)
ലോക്ക് ഡൗണില്‍ സംസ്ഥാനത്ത് അശ്ലീല സൈറ്റുകളുടെ വ്യാപനവും കുട്ടികളുടെ ചിത്രം പങ്കുവയ്‌ക്കുന്നവരുടെ എണ്ണവും വര്‍ദ്ധിച്ചതായി സൈബര്‍ ഡോം അറിയിച്ചു. കുട്ടികളുടെ നഗ്നചിത്രങ്ങള്‍ പങ്കുവയ്ക്കുന്ന 150തോളം ഗ്രൂപ്പുകളെ തിരിച്ചറിഞ്ഞതായും റിപ്പോര്‍ട്ടുണ്ട്. വാട്‌സാപ്പ്, ടെലഗ്രാം ചാനല്‍ എന്നിവ വഴിയാണ് ചൈല്‍ഡ് പോണ്‍ വ്യാപനം നടക്കുന്നത്.
കൂടാതെ കുട്ടികളുടെ ഇന്‍റര്‍നെറ്റുപയോഗവും വര്‍ധിച്ചതായി പറയുന്നു. വീട്ടിനുള്ളില്‍ കഴിയുന്ന കുട്ടികളുടെ ചിത്രങ്ങളാണ് പുറത്തുവരുന്നതെന്നും ഇത്തരത്തില്‍ കുട്ടികളെ ചൂഷണം ചെയ്യുന്നവര്‍ വീടുകളില്‍ തന്നെയുണ്ടോയെന്ന് അന്വേഷിക്കുന്നതായും എഡിജിപി മനോജ് എബ്രഹാം അറിയിച്ചു.