പീഡനം: യുവതി ആത്മഹത്യ ചെയ്‌ത സംഭവത്തില്‍ ക്വാറന്റൈനില്‍ കഴിഞ്ഞിരുന്ന പ്രതി അറസ്റ്റില്‍

Kollam, Police, Women, കൊല്ലം, പൊലീസ്, പീഡനം
കൊല്ലം| ജോര്‍ജി സാം| Last Modified വ്യാഴം, 16 ഏപ്രില്‍ 2020 (17:28 IST)
ജോലി നല്‍കി നിരന്തരം പീഡിപ്പിക്കുകയും, പീഡനം വിവാഹശേഷവും തുടരുകയും ചെയ്‌തതിന്‍റെ മനോവിഷമത്തില്‍ യുവതി ആത്മഹത്യ ചെയ്ത കേസിലെ പ്രതിയെ പൊലീസ് അറസ്റ്റു ചെയ്തു. ചാത്തന്നൂര്‍ ഏറം വണ്ടിവിള വീട്ടില്‍ ബൈജു സുന്ദരാംഗനെ(46) യാണ് ചാത്തന്നൂര്‍ പൊലീസ് അറസ്റ്റുചെയ്തത്. ഇയാള്‍ ഏറെക്കാലമായി ഒളിവിലായിരുന്നു. കൊറോണയെ തുടര്‍ന്ന് അബുദാബിയില്‍ നിന്നെത്തി തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ ക്വാറന്റൈനിലായിരുന്നു ഇയാള്‍.

ആത്മഹത്യ ചെയ്ത ഊറാംവിള സ്വദേശിയായ അഞ്ജലി(26) ഇയാളുടെ ബന്ധുവാണ്. ജോലി വാഗ്ദാനം ചെയ്ത് വിദേശത്തുകൊണ്ടുപോയി സ്വന്തം വീട്ടില്‍ താമസിപ്പിച്ച് നിരന്തരം പീഡിപ്പിക്കുകയായിരുന്നു ഇയാള്‍. പിന്നീട് പെണ്‍കുട്ടി ജോലി മതിയാക്കി നാട്ടിലെത്തി വിവാഹം കഴിച്ചിട്ടും ഇയാളുടെ ശല്യം തുടര്‍ന്നു. ഇതേത്തുടര്‍ന്ന് യുവതി ആത്മഹത്യ ചെയ്യുകയായിരുന്നു.

ആത്മഹത്യാകുറിപ്പില്‍ തന്റെ മരണത്തിന് ഉത്തരവാദി ബൈജു സുന്ദരാംഗനാണെന്ന് വെളിപ്പെടുത്തുകയും ചെയ്തു. മെഡിക്കല്‍ കോളേജില്‍ നിന്നും
പ്രതിയെ കോടതിയില്‍ ഹാജരാക്കി അറസ്റ്റുചെയ്യുകയായിരുന്നു പൊലീസ്.


അനുബന്ധ വാര്‍ത്തകള്‍


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :