പശുക്കടത്ത് ആരോപിച്ച് ആള്‍ക്കൂട്ട ആക്രമണം; 25 പേരെ കയറില്‍ കെട്ടി മർദ്ദിച്ചു, ഗോമാതാ കീ ജയ് വിളിച്ച് പോലീസ് സ്‌റ്റേഷനിലേക്ക് നടത്തിച്ചു

Last Modified തിങ്കള്‍, 8 ജൂലൈ 2019 (12:03 IST)
പശുക്കടത്തെന്ന് ആരോപിച്ച് 25 പേർക്ക് നേരെ ആൾക്കൂട്ട ആക്രമണം. മധ്യപ്രദേശിലെ ഖന്‍ഡ്വ ജില്ലയിലാണ് സംഭവം. നൂറോളം വരുന്ന ആള്‍ക്കൂട്ടമാണ് വടിയും ആയുധങ്ങളുമായി ഇവരെ മര്‍ദ്ദിച്ചത്. മർദ്ദിച്ചത് കൂടാതെ ഇവരെക്കൊണ്ട് ‘ഗോമാതാ കീ ജയ്’ വിളിപ്പിച്ച് പൊലീസ് സ്റ്റേഷനിലേക്ക് നടത്തിക്കുകയും ചെയ്തു.

സംഭവത്തിന്റെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നുണ്ട്. രണ്ട് കിലോമീറ്റര്‍ അകലെയുള്ള സ്‌റ്റേഷനിലേക്ക് ഇവരെ മര്‍ദ്ദിച്ച് കൊണ്ടു പോകുന്ന ആള്‍ക്കൂട്ടം ഇവരുടെ ചെവിയില്‍ ഗോമാതാ കീ ജയ് എന്ന് അലറി വിളിക്കുന്നതും വീഡിയോയിലുണ്ടെന്ന് പൊലീസ് പറയുന്നു.

അതേസമയം, സുരക്ഷാപ്രശ്‌നം കണക്കിലെടുത്ത് സോഷ്യല്‍ മീഡിയയില്‍ വീഡിയോ പ്രചരിക്കുന്നത് തടഞ്ഞിട്ടുണ്ടെന്നും. അനുമതിയില്ലാതെ പശുക്കളെ കടത്തിയവര്‍ക്കെതിരെയും ഇവരെ കെട്ടിയിടുകയും, മര്‍ദ്ദിക്കുകയും ചെയ്തവര്‍ക്കെതിരെയും കേസെടുത്തിട്ടുണ്ടെന്നും ഖന്‍ഡ്വ എസ്.പി ശിവ്ദയാല്‍ സിംഗ് അറിയിച്ചു.


അനുബന്ധ വാര്‍ത്തകള്‍


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :