കോട്ടയത്ത് കഞ്ചാവ് വില്‍പ്പന ചോദ്യം ചെയ്ത യുവാവിനെ തലയ്ക്കടിച്ചു കൊന്നു

തര്‍ക്കം മൂത്ത് കൊലപാതകം

അപര്‍ണ| Last Modified ഞായര്‍, 8 ഏപ്രില്‍ 2018 (11:18 IST)
കഞ്ചാവ് വില്‍പന ചോദ്യം ചെയ്ത യുവാവിനെ തലയ്ക്കടിച്ചുകൊന്നു. കോട്ടയം പള്ളിക്കത്തോട് സ്വദേശി ഉല്ലാസ് (33) ആണു ഇരുമ്പ് വടികൊണ്ടുള്ള അടിയേറ്റു മരിച്ചത്. സംഭവത്തില്‍ ഉല്ലാസിന്റെ പ്രദേശവാസിയായ അജീഷ് എന്ന യുവാവിനെ പൊലീസ് അറസ്റ്റ് ചെയ്തു.

പ്രദേശത്ത് കഞ്ചാവ് വില്‍പ്പന ചോദ്യം ചെയ്തതിനെ തുടര്‍ന്നുണ്ടായ തര്‍ക്കമാണ് കൊലപാതകത്തിലേക്കു നയിച്ചതെന്നു പോലീസ് അറിയിച്ചു. ഇയാളെ ചോദ്യംചെയ്തുവരികയാണ്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :