പുതിയ മൊബൈൽ നൽകാൻ വെളുപ്പിന് പെൺകുട്ടിയുടെ വീട്ടിലെത്തി, വാൿതർക്കത്തിനിടയിൽ കോമ്പസ് വെച്ച് കാമുകിയെ കുത്തി യുവാവ് ! - സംഭവം കൊല്ലത്ത്

Last Modified ചൊവ്വ, 2 ജൂലൈ 2019 (17:05 IST)
കൊല്ലം ശാസ്താംകോട്ടയില്‍ പെണ്‍കുട്ടിയെ കുത്തിപ്പരുക്കേല്‍പ്പിച്ച കേസിലെ പ്രതി അനന്തുവും ഇയാളെ രക്ഷപെടാന്‍ സഹായിച്ച രണ്ടുപേരുള്‍പ്പടെ മൂന്ന് പേര്‍ പിടിയില്‍. പെൺകുട്ടിയുമായി പ്രണയത്തിലായിരുന്നുവെന്നും അഭിപ്രായ വ്യത്യാസത്തെ തുടർന്ന് കൈയ്യിൽ കിട്ടിയ കോമ്പസ് കൊണ്ട് കാമുകിയെ കുത്തുകയായിരുന്നുവെന്നും അനന്തു പൊലീസിന് മൊഴി നൽകി.

ഇന്നലെ പുലര്‍ച്ചെ രണ്ടരയോടെയാണ് നെടിയവിള സ്വദേശിനിയായ പെണ്‍കുട്ടിക്ക് വീടിനുള്ളില്‍ വെച്ച് കുത്തേല്‍ക്കുന്നത്. സ്വകാര്യബസ് കണ്ടക്ടറായ അനന്തുവാണ് ആക്രമിച്ചതെന്ന് പെണ്‍കുട്ടി മൊഴി നല്‍കിയിരുന്നു.
ഇതിന്റെ അടിസ്ഥാനത്തില്‍ അനന്തുവിനെ കണ്ടെത്താനുള്ള അന്വേഷണത്തിലായിരുന്നു ശാസ്താംകോട്ട പൊലീസ്.

പെണ്‍കുട്ടി പുതിയ മൊബൈല്‍ ഫോണ്‍ വാങ്ങി നല്‍കാന്‍ ആവശ്യപ്പെട്ടിരുന്നു. ആറായിരം രൂപയ്ക്ക് മൊബൈല്‍ ഫോണ്‍ വാങ്ങി. അത് നല്‍കാനാണ് രാത്രി രണ്ടരയോടെ പെണ്‍കുട്ടിയുടെ വീട്ടിലെത്തിയത്. വീടിനുള്ളില്‍ വെച്ചുണ്ടായ പ്രശ്‌നമാണ് ആക്രമണത്തിനു കാരണം.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :