കൊല്ലം|
Last Updated:
ബുധന്‍, 22 മെയ് 2019 (13:11 IST)
യുവാവിന്റെ മൃതദേഹം റെയിൽവേ ട്രാക്കിൽ കണ്ട സംഭവം കൊലപാതകമാണെന്നു തെളിഞ്ഞു. കൊല്ലം പരവൂര്‍ കലയ്‌ക്കോട് വരമ്പിത്തുവിള വീട്ടിൽ അശോകന്റെ (35) മരണത്തില്‍ സുഹൃത്തും അയൽവാസിയുമായ
വരമ്പിത്തുവിള മണികണ്ഠനെ (27) പരവൂർ പൊലീസ് അറസ്‌റ്റ് ചെയ്തു.
മദ്യത്തെ ചൊല്ലിയുണ്ടായ തര്‍ക്കമാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്ന് അന്വേഷണത്തില്‍ കണ്ടെത്തി. കഴിഞ്ഞ മാസമാണ് പരവൂർ മേൽപ്പാലത്തിനു സമീപം റെയിൽവേ ട്രാക്കിൽ നിന്നും അശോകന്റെ മൃതദേഹം കണ്ടെത്തിയത്. സംഭവത്തില്‍ അന്വേഷണം ആവശ്യപ്പെട്ട് അശോകന്റെ അമ്മ ഓമന നല്‍കിയ പരാതിയിലാണ് മണികണ്ഠനാണ് കൊല നടത്തിയതെന്ന് വ്യക്തമായത്.
കഴിഞ്ഞ ഏപ്രിൽ 17ന് അശോകനും മണികണ്ഠനും മറ്റൊരു സുഹൃത്തും കൂടി മദ്യപിച്ചു. ടച്ചിങ്‌സ് തീര്‍ന്നതോടെ വീണ്ടും വാങ്ങാന്‍ മണികണ്ഠനും സുഹൃത്തും കൂടി പോയി.
ഇവര്‍ തിരികെ എത്താന്‍ വൈകിയതോടെ അശോകന്‍ മദ്യം മുഴുവന്‍ കുടിച്ചു.
മണികണ്ഠനും സുഹൃത്തും മടങ്ങിവന്നപ്പോൾ സ്ഥലത്ത് അശോകനെ കാണാതിരിക്കുകയും മദ്യം തീരുകയും ചെയ്‌തതോടെ മണികണ്ഠന്‍ അശോകന് പിന്നാലെ പോയി. ഈ സമയം ഇവരുടെ സുഹൃത്ത് വീട്ടിലേക്ക് പോയി.
പരവൂർ മേൽപ്പാലത്തിനടുത്തുവച്ച് മണികണ്ഠനെ അശോകന്‍ കാണുകയും തുടര്‍ന്ന് ഇരുവരും തമ്മില്‍ വാക്കുതര്‍ക്കവും ഉന്തുംതള്ളുമുണ്ടായി. മണികണ്ഠൻ പിടിച്ചുതള്ളിയപ്പോൾ അശോകൻ അതുവഴി വന്ന ട്രെയിനടിയിൽ പെടുകയായിരുന്നു.