മദ്യത്തിനും ചുതാട്ടത്തിനും അടിമയായ മകനെ അമ്മ ക്വട്ടേഷൻ നൽകി കൊലപ്പെടുത്തി, കൊലപാതകം തെളിഞ്ഞത് 18 വർഷങ്ങൾക്ക് ശേഷം

Last Updated: തിങ്കള്‍, 8 ഏപ്രില്‍ 2019 (17:59 IST)
പതിനെട്ട് വർഷങ്ങൾക്ക് മുൻപ് നടന്ന കൊലപാതകത്തിലെ പ്രതികളെ കണ്ടെത്തി പൊലീസ്. മുഹമ്മദ് ഖാജ എന്ന മകനെ കൊലപ്പെടുത്താൻ മാതാവ് മസൂദ ബീ ക്വട്ടേഷൻ നൽകുകയായിരുന്നു എന്ന് ഹൈദെരാബാദ് പൊലീസ് കമ്മീഷണരുടെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണ സംഘം കണ്ടെത്തുകയായിരുന്നു.

മസൂദ ബീക്ക് മൂന്ന് ആൺ മക്കളും 5 പെണ്മക്കളുമാണ് ഉണ്ടായിരുന്നത് ഭർത്താവിന്റെ മരണ ശേഷം കുടുബത്തിന്റെ നേതൃത്വം ഏറ്റെടുത്ത മസൂദ ബീ
പെൻ‌മക്കളെയെല്ലാം നല്ല രീതിയിൽ കെട്ടിച്ചയക്കുകയും, മുഹമ്മദ് ഖാജ ഒഴികെയുള്ള ആൺ മക്കളെ കല്യാണം കഴിപ്പിക്കുകയും ചെയ്തു.

എന്നാൽ രണ്ടാമത്തെ മകനായ മുഹമ്മദ് ഖാജ മസൂദക്ക് വലിയ തലവേദന തന്നെയായിരുന്നു. മദ്യത്തിനും ചൂതാട്ടത്തിനും അടിമയായിരുന്ന ഖാജ സ്വന്തം ചിലവുകൾക്കായി മസൂദയെയായിരുന്നു ആശ്രയിച്ചിരുന്നത് പണം നൽകാതെ വന്നതോടെ ഇയാൾ മസൂദയെ ശാരീരികമായി ആക്രമിക്കൻ തുടങ്ങി.

ചൂതാട്ടത്തിന് പണം കണ്ടെത്തുന്നതിനായി ഖാജ വീട്ടിലെ വില പിടിപ്പുള്ള സാധനങ്ങൾ വിൽക്കാനും കുടുംബാംഗങ്ങളെ ആക്രമിക്കാനും തുടങ്ങിയതോടെ മകനെ കൊലപ്പെടുത്താൻ മസൂദ തീരുമാനിക്കുകയായിരുന്നു. ഇക്കാര്യം മസൂദ മുഹമ്മദ് റഷീദ്, ബഷീർ അഹമ്മദ് ഖുറേഷി എന്നീ മരുമക്കളുമായി ചർച്ച ചെയ്തു ഇവരെ കുടുംബ സുഹൃത്തായിരുന്ന ഹസൻ എന്നയാളെയും കൊലപാതകത്തിനായി സഹായത്തിന് കൂട്ടി.

തുടർന്ന് 2001 ജൂൺ നാലിന് മൂവരും ചേർന്ന് കള്ളുകുടിക്കാൻ എന്ന വ്യജേന മുഹമ്മദ് ഖാജയെ ഹസന്റെ ഓട്ടോറിക്ഷയിൽ കയറ്റി ഒരു കള്ള് ഷാപ്പിലെത്തിച്ചു. ഖാജയെ കള്ളു വാൺഗി നൽകിയ ശേഷം ശേഷം വിജനമായ സ്ഥലത്തെത്തിച്ച് മൂവരും ചേർന്ന് പാറക്കല്ലുകൾകൊണ്ട് തലക്കടിച്ച് മുഹമ്മദ് ഖാജയെ കൊലപ്പെടുത്തുകയായിരുന്നു. ശേഷം മകനെ കൊലപ്പെടുത്തിയതായി മസൂദ ബിയെ അറിയിച്ചു.

ജൂൺ 5ന് തിരിച്ചറിയാനാവത്ത വിധത്തിൽ മുഹമ്മദ് ഖാജയുടെ മൃതദേഹം പൊലീസ് കണ്ടെത്തുകയായിരുന്നു. എന്നാൽ പ്രതികളിലേക്ക് എത്തിപ്പെടാൻ അന്ന് പൊലീസിന് സാധിച്ചിരുന്നില്ല. പതിനെട്ട് വർഷം നീണ്ട അന്വേഷണത്തിനൊടുവിലാണ് സ്വന്തം അമ്മ ക്വട്ടേഷൻ നൽകിയതിനെ തുടർന്ന് കുടുംബാഗങ്ങൾ ചേർന്ന് ഖാജയെ കൊലപ്പെടുത്തുകയായിരുന്നു എന്ന് പൊലീസ് കണ്ടെത്തിയത്. പിടിയിലാവും എന്ന് ഉറപ്പായതോടെ കേസിൽ പ്രതിയായ മസൂദ ഒളിവിൽ പോയീരിക്കുകയാണ് എന്ന് പൊലീസ് വ്യക്തമാക്കി.


അനുബന്ധ വാര്‍ത്തകള്‍


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :