Last Modified ബുധന്, 24 ഏപ്രില് 2019 (13:14 IST)
ഏറ്റുമാനൂർ: ഉഷയെന്ന വീട്ടുവേലക്കാരിയെ കൊലപ്പെടുത്തി വീടുപൂട്ടിയ ശേഷം വീട്ടുജോലിക്കാരനായ പ്രഭാകരൻ നേരെ വിളിച്ചത് വീട്ടുടമസ്ഥന്റെ സഹോദരിക്ക്. കുശലാന്വേഷണം നടത്തുന്നതുപൊലെയായിരുന്നു സഹോദരന്റെ വീടും പരിസരവും നോക്കി നടത്തുന്ന 70കാരൻ പ്രഭാകരന്റെ സംസാരം, കോഴിക്കോട് വരെ പോവുകയാണ് എന്ന് പറഞ്ഞാണ് വിളിച്ചത് പിന്നീട് പരിഭ്രമിച്ചുകൊണ്ട് പ്രഭാകരൻ പറഞ്ഞു. ‘ഉഷയമ്മയെ ഞാൻ കൊന്നീട്ടിട്ടുണ്ട് കൊച്ചമ്മേ വീട് തുറന്ന് നോക്കണം’
വീടിന്റെ താക്കോൽ പ്രഭാകരൻ ഉടമയുടെടെ സഹോദരിയുടെ ഔട്ട് ഹൌസിൽ വച്ചിരുന്നു. പ്രഭകരെന്റെ ഫോൺ കേട്ട് പരിഭ്രമിച്ച വൽസമ്മ ബന്ധുക്കളുമായി ഒരു മണികൂറിനുള്ളിൽ സംഭവ സ്ഥലത്തെത്തി. പൊലീസ് വീട് തുറന്ന് പരിശോധിച്ചതോടെ ഉഷ എന്ന വീട്ടുവേലക്കാരി ക്രൂരമായി കൊലചെയ്യപ്പെട്ട നിലയിൽ കണ്ടെത്തുകയായിരുന്നു. അടുക്കളക്ക് സമീപത്താണ് മൃതദേഹം കിടന്നിരുന്നത്.
വീടിന്റെ ഉടമസ്ഥൻ ടോം ജോസഫും കുടുംബവും വർഷങ്ങളായി ദക്ഷിണാഫ്രിക്കയിലാണ്. പ്രഭാകരനാണ് വീട് നോക്കുന്നതിനുള്ള ചുമതല നൽകിയിരുന്നത്. പൊതുവെ സൌമ്യ സ്വഭാവക്കാരനായിരുന്ന് പ്രഭകരെനെ ബന്ധുക്കൾക്ക് വിശ്വാസവുമായിരുന്നു. പ്രഭാകരൻ തന്നെയാണ് വീടു വൃത്തിയാക്കുന്നതിനും മറ്റുമായി ഉഷയെ കൊണ്ടുവന്നത് എന്ന് ബന്ധുക്കൾ വ്യക്തമാക്കി.
കൊലപാതകത്തിന് പിന്നൊലെ കാരണം എന്താണെന്ന് വ്യക്തമായിട്ടില്ല. പ്രഭാകരനും ഉഷയും തമ്മിൽ സാമ്പത്തിക ഇടപാടുകൾ ഉണ്ടായിരുന്നു എന്ന് അയൽവാസികൾ പൊലീസിന് മൊഴി നൽകിയിട്ടുണ്ട്. ഇതാവാം കൊലപാതകത്തിലേക്ക് നയിച്ചത് എന്നാണ് കരുതുന്നത്. സംഭവ ശേഷം ബന്ധുവീട്ടിലെത്തിയ പ്രഭാകരനെ പൊലീസ് പിടികൂടി. പ്രാഭാകരനൊപ്പം കൂലിപ്പണി ചെയ്തിരുന്ന സുഹൃത്തിന്റെ ഭാര്യയാണ് ഉഷ.