Last Modified ചൊവ്വ, 9 ഏപ്രില്‍ 2019 (18:52 IST)
നൈറ്റ് ഷിഫ്റ്റ് കഴിഞ്ഞ് വീട്ടിലെത്തിയ സെക്യൂരിറ്റി ജീവനക്കാരൻ വനപെരുമാൾ കണ്ടത് സ്വന്തം കുടുംബാംഗങ്ങൾ ക്രൂരമായി കൊലചെയ്യൊപ്പെട്ട് കിടക്കുന്നത്. ചെന്നൈക്ക് സമീപത്തുള്ള തിരുത്തണിയിലാണ് കൂട്ട കൊലപാതകം അരങ്ങേറിയത്. മോഷണ ശ്രമത്തിനിടെയാണ് ക്രൂരമായ കൊലപാതകം നടന്നത്
രക്തത്തിൽ കുളിച്ച നിലയിലാണ് വനപെരുമാളിനെ ഭാര്യ വരലക്ഷ്മി കിടന്നിരുന്നത്. തൊട്ടതുത്തായി ഇളയ മകനും മരിച്ചു കിടക്കുന്നുണ്ടായിരുന്നു. ക്രൂരമായാണ് ഇരുവരും കൊല ചെയ്യപ്പെട്ടത്. വീടിന്റെ പൂട്ട്
പൊളിച്ച് അകത്തു കയറിയ അക്രമികൾ വരലക്ഷ്മിയുടെ തലയിൽ വടിവാളുകൊണ്ട് വെട്ടിയ ശെഷം ഇരുമ്പ് ദണ്ഡുകൊണ്ട് അടിച്ചും ശ്വാസം മുട്ടിച്ചും കൊലപ്പെടുത്തുകയായിരുന്നു.
പത്തുവയസുകാരനായ മകനെ ഇലക്ട്രിക് വയർ കഴുത്തിൽ കുരിക്കി ശ്വാസം മുട്ടിച്ചാണ് കൊലപ്പെടുത്തിയത്. ശേഷം വരലക്ഷ്മി ധരിച്ചിരുന്നതും വീട്ടിൽ സൂക്ഷിച്ചിരുന്നതുമായ സ്വർണം മോഷ്ടിച്ച് പ്രതികൾ കടന്നു കളയുകയായിരുന്നു. പ്രദേശത്തെ ഒരു ഫാക്ടറിയിൽ സെക്യൂരിറ്റി ജീവനക്കാരനായി ജോലി ചെയ്തുവരികയായിരുന്നു വനപെരുമാൾ