Sumeesh|
Last Modified ശനി, 27 ഒക്ടോബര് 2018 (19:07 IST)
അരിസോണ: ഒരുമാസം മാത്രം പ്രായമായ സ്വന്തം മകനെ 19 കാരിയായ
അമ്മ മുക്കിക്കൊന്നു. കൊലപാതകത്തിന്റെ കാരണം കേട്ടപ്പോഴാണ് പൊലീസ് ഞെട്ടിയത്. കുട്ടി അസഹനീയമായി കരഞ്ഞതോടെ സ്വസ്ഥത നശിച്ചാണ് കൊലപ്പെടുത്തിയത് എന്നാണ് അമ്മ പൊലീസിന് മൊഴി നൽകിയത്. അരിസോണയിലാണ് സംഭവം.
കുഞ്ഞിന്റെ അമ്മയായ ജെന്ന ഫോർബലിനെ പൊലീസ് അറസ്റ്റ് ചെയ്തു. കുഞ്ഞിനെ കാണാനില്ല എന്നാണ് യുവതി പൊലീസിൽ പരാതി നൽകിയത്. എന്നാൽ അമ്മയുടെ പ്രവർത്തികളിൽ സംശയം തോന്നിയ പൊലീസ് നടത്തിയ വിശദമായ അന്വേഷണത്തിലാണ് കുട്ടിയുടെ മൃതദേഹം ബാഗിൽ ഒളിപ്പിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു.
കുഞ്ഞ് അസഹിനീയമായി കരഞ്ഞിരുന്നു. ഇത് തനിക്ക സഹിക്കൻ കഴിഞ്ഞിരുന്നില്ല. ഇതോടെ കുഞ്ഞിനെ ബാത്ത്ടബ്ബിൽ മുക്കി താൻ പുറത്തേക്ക് പോയി. തിരികെ എത്തിയപ്പോഴേക്കും കുഞ്ഞ് മരിച്ചിരുന്നു, ഇതോടെ ഒരു പ്ലാസ്റ്റിക് ബാഗിലാക്കി ഒളിപ്പിച്ചുവച്ചു എന്നാണ് യുവതി പൊലീസിന് നൽകിയ മൊഴി.