Sumeesh|
Last Modified ചൊവ്വ, 17 ജൂലൈ 2018 (15:57 IST)
ഹൈദെരാബാദ്: സ്മാർട്ട് ഫോൺ ചോദിച്ചപ്പോൾ നൽകാത്തതിന് 17 കാരനായ സുഹൃത്തിന്റെ 19 കാരൻ പെട്രോളൊഴിച്ച കത്തിച്ചു. തെലങ്കാനയിലെ ആദിബത്‌ലയിലാണ് സംഭവം നടന്നത്. ഡി പ്രേം ആണ് സുഹൃത്തിന്റെ ക്രൂരതക്കിരയായി കൊല്ലപ്പെട്ടത്. സംഭവത്തിൽ പ്രേം സാഗർ എന്ന സുഹൃത്തിനെ പൊലീസ് അറസ്റ്റ് ചെയ്തു.
കടം വാങ്ങിയയ പണം തിരികേ നൽകുന്നതിനു വേണ്ടി വിൽക്കുന്നതിനയി പ്രേമിന്റെ സ്മാർട്ട് ഫോൺ പ്രേം സാഗർ ആവശ്യപ്പെട്ടിരുന്നു. എന്നാൽ ഇതിന് പ്രേം വിസമ്മതിച്ചതാണ് കൊലപാതകത്തിനു പിന്നിലെ കാരണം എന്ന് പൊലീസിനോട് സമ്മതിച്ചു.
ബൈക്കിൽ യാത്രക്ക് പോകമെന്ന് പറഞ്ഞ് 25 കിലോമീറ്ററോളം ദൂരത്തുള്ള ആളൊഴിഞ്ഞ സ്ഥലത്തെത്തിച്ച് ഇയാൾ പ്രേമിനെ അക്രമിക്കുകയും വടികൊണ്ട് അടിച്ചുവീഴ്ത്തുകയായിരുന്നു. ബോധേരഹിതനായ പ്രേമിനെ പിന്നീട് പെട്രോളൊഴിച്ച് ചുട്ടുകൊല്ലുകയായിരുന്നു.