Sumeesh|
Last Modified ശനി, 23 ജൂണ്‍ 2018 (13:44 IST)
ചെന്നൈ: മദ്യപിച്ച് ബഹളമുണ്ടാക്കിയതിന് സ്റ്റേഷനിലെത്തിച്ച പ്രതി പൊലിസുകാരനെ കുത്തി പരിക്കേൽപ്പിച്ചു. കൊരട്ടൂർ പ്[ഒലീസ് സ്റ്റേഷനിലെ ഹെഡ് കോൺസ്റ്റബിളായ സെന്തിൽകുമാറിനാണ് കുത്തേറ്റത്. ഇയാൾ ഗുരുതരാവസ്ഥയിൽ ചികിത്സയിലാണ്. മദ്യപിച്ച് ബഹളമുണ്ടാക്കിയതിന് സ്റ്റേഷനിലെത്തിച്ച മണികണ്ഠനെന്നയാളാണ് പൊലീസുകാരനെ കുത്തിയത്.
മദ്യപിച്ച് തെരുവിൽ പ്രശ്നമുണ്ടാക്കിയതിന് മണികണ്ഠൻ എന്നയാളെ പൊലീസിൽ സ്ടെഷനിലെത്തിച്ച് ചോദ്യം ചെയ്ത് വിട്ടിരുന്നു. എന്നാൽ ഇയാൾ വീണ്ഡും തിരികെ വന്ന് പൊലീസുമായി വഴക്കുണ്ടാക്കുകയായിരുന്നു . ഇതിനിടെ കയ്യിലിരുന്ന ബിയർ കുപ്പി പൊട്ടിച്ച് ഇയാൾ സെന്തിൽകുമാറിനെ കുത്തുകയായിരുന്നു. ഉടൻ തന്നെ സെന്തിൽ കുമാറിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പ്രതിയെ അറസ്റ്റ് ചെയ്ത് റിമാൻഡിൽ വിട്ടിട്ടുണ്ട്.