അപർണ|
Last Updated:
തിങ്കള്‍, 30 ജൂലൈ 2018 (11:51 IST)
പെരുമ്പാവൂരിൽ പൂക്കാട്ടുപടിക്ക് സമീപം പെണ്‍കുട്ടിയെ കഴുത്തറത്ത് കൊലപ്പെറ്റുത്തിയ നിലയിൽ കണ്ടെത്തി. സംഭവത്തിൽ അയൽക്കാരനായ ഇതരസംസ്ഥാന തൊഴിലാളിയെ പൊലീസ് പിടികൂടി. വാഴക്കുളം എം.ജെ.എസ് കോളേജിലെ വിദ്യാര്‍ത്ഥിനി നിമിഷയാണ് കൊല്ലപ്പെട്ടത്.
വീട്ടില്‍ അതിക്രമിച്ചു കയറിയായിരുന്നു ആക്രമണം. മോഷണ ശ്രമം തടഞ്ഞ പെണ്‍കുട്ടിയെ ശാരീരികമായി ഇയാൾ ആക്രമിക്കുകയായിരുന്നു. ഇത് തടയാനെത്തിയ കുട്ടിയുടെ അച്ഛനെയും പ്രതി ആക്രമിക്കുകയായിരുന്നു. ഇതര സംസ്ഥാന തൊഴിലാളിയുടെ ആക്രമണത്തില്‍ കുട്ടിയുടെ പിതാവിനും പരുക്കേറ്റു. പ്ലൈവുഡ് ഫാക്ടറിയില്‍ ജോലി ചെയ്യുന്ന തൊഴിലാളിയാണ് പിടിയിലായത്.