ചികിത്സയ്‌ക്ക് പകരം മന്ത്രവാദവും ആരാധനയും; പതിനാറുകാരിയുടെ മരണത്തില്‍ ബന്ധുക്കള്‍ അറസ്‌റ്റില്‍

 murder , police , black magic , പൊലീസ് , മന്ത്രവാദം , പെണ്‍കുട്ടി , മരണം
കൊല്ലം| Last Modified തിങ്കള്‍, 27 മെയ് 2019 (19:30 IST)
തിരുനെൽവേലിയിലെ ലോഡ്ജിൽ പതിനാറുകാരി മരിച്ച സംഭവം വഴിത്തിരുവില്‍. കൊല്ലം മുതിരപ്പറമ്പു സ്വദേശിയായ പെൺകുട്ടി മരിച്ചത് ദുര്‍മന്ത്രവാദത്തിലാണെന്ന് പൊലീസ് കണ്ടെത്തി. കൊല്ലം കൊച്ചുമക്കാനി പള്ളിപുരയിടത്തിൽ മുംതാസ് (49), കുരീപ്പുഴ മുതിരപ്പറമ്പു പള്ളി പടിഞ്ഞാറ്റതിൽ ജെരീന (54), ഇരവിപുരം വാളത്തുംഗൽ എൻഎസ് മൻസിലിൽ നൗഷാദ് (ബായി ഉസ്താദ് –48) എന്നിവര്‍ അറസ്‌റ്റിലായി.

ഇക്കഴിഞ്ഞ ഏപ്രിൽ 12നു തമിഴ്നാട്ടിലെ തമിഴ്‌നാട്ടിലെ തിരുനെൽവേലി ആറ്റിൻകരയിൽ ഒരു ലോഡ്ജിലാണു പതിനാറുകാരി ചികിത്സ കിട്ടാതെ മരിച്ചത്. ബന്ധുക്കളുടെ സംരക്ഷണയിലായിരുന്നു കുട്ടിക്ക് പനി രൂക്ഷമായതോടെ ആശുപത്രിയില്‍ പരിശോധന നടത്തി.

പനി രൂക്ഷമാണെന്നും ടെസ്‌റ്റുകള്‍ നടത്തി മരുന്നുകള്‍ കഴിക്കണമെന്നും ഡോക്‍ടര്‍ വ്യക്തമാക്കിയെങ്കിലും ബന്ധുക്കള്‍ നിര്‍ദേശം തള്ളി. അന്ധവിശ്വാസം രൂക്ഷമായിരുന്ന ബന്ധുക്കള്‍ കുട്ടിയുടെ രോഗം ഭേദമാകാന്‍ മന്ത്രവാദം നടത്തി. ചില മതതീർഥാടന കേന്ദ്രങ്ങളിൽ പോകുകയും ചെയ്‌തു. ബായി ഉസ്താദിന്റെ നിര്‍ദേശം അനുസരിച്ചായിരുന്നു മന്ത്രവാദം.

രോഗം മൂര്‍ച്ഛിച്ചതോടെ തിരുനെൽവേലിയിലെ ഒരു തീർഥാടന കേന്ദ്രത്തിലേക്ക് കുട്ടിയെ മാറ്റാന്‍ ബന്ധുക്കള്‍ തീരുമാനിച്ചു. ഇവിടെ എത്തി ഒരു ലോഡ്‌ജില്‍ താമസിക്കുന്നതിനിടെ കുട്ടി മരിച്ചു. മൃതദേഹവുമായി തിരികെ നാട്ടില്‍ എത്തിയതോടെ മറ്റ് ബന്ധുക്കള്‍ക്കും സമീപവാസികള്‍ക്കും മരണത്തില്‍ സംശയം തോന്നി. ഇവര്‍ വിവരമറിയിച്ചതോടെ പൊലീസ് അന്വേഷണം നടത്തുകയായിരുന്നു.

പോസ്റ്റ്മോർട്ടം റിപ്പോര്‍ട്ടില്‍ ന്യുമോണിയയാണു മരണ കാരണമെന്ന് വ്യക്തമായിരുന്നു. മാതാവു നേരത്തേ മരിച്ച പെൺകുട്ടിയുടെ അച്ഛൻ വിദേശത്താണ്. ബന്ധുക്കളുടെ സംരക്ഷണയിലായിരുന്നു കുട്ടി നാട്ടിൽ കഴിഞ്ഞിരുന്നത്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :