മദ്യപിക്കാന്‍ പണം നല്‍കിയില്ല; ഓട്ടോഡ്രൈവറും സംഘവും യാത്രക്കാരനെ കൊള്ളയടിച്ചു

 autorickshaw , police , liquor robs , refused , പൊലീസ് , കൊള്ളയടി , യാത്രക്കാരന്‍ , മദ്യം
പൂനെ| Last Modified ചൊവ്വ, 7 മെയ് 2019 (20:36 IST)
മദ്യപിക്കാന്‍ പണം നല്‍കാത്തതിന് ഓട്ടോഡ്രൈവറും സംഘവും യാത്രക്കാരനെ മര്‍ദ്ദിച്ച് കൊള്ളയടിച്ചു. മഹാരാഷ്‌ട്രയിലെ പൂനെയിലാണ് സംഭവം. സംഭവത്തില്‍ ഓട്ടോഡ്രൈവറടക്കം ആറ് പേര്‍ അറസ്‌റ്റിലായി.

ഗൗരവ് ശിവറാം ഗൈഖ്വാഡ്, അങ്കിത് ശിവരാജ്, അമല്‍ രാജു ഷിണ്ഡെ, രോഹിത് ദീപക് ഭോസാലെ, ജയദീപ് നവീന്‍കുമാര്‍ ഷാ എന്നിവരാണ് അറസ്‌റ്റിലായത്. ഊരാളി കാഞ്ചന്‍ സ്വദേശി മുഹ്‌സിന്‍ നാസിര്‍ ഷൈഖ് എന്നയാളെയാണ് ഇവര്‍ ആക്രമിച്ചത്.

യാത്രയ്‌ക്കിടെ ഓട്ടോഡ്രൈവര്‍ മുഹ്‌സിനോട് മദ്യപിക്കാനായി പണം ആവശ്യപ്പെട്ടു. എന്നാല്‍ പണം നല്‍കാന്‍ വിസമ്മതിച്ചതിനെത്തുടര്‍ന്ന് കല്ല് കൊണ്ട് മുഹ്‌സിനെ അടിക്കുകയായിരുന്നു. തുടര്‍ന്ന് മറ്റു അഞ്ച് പേരെ ഫോണില്‍ വിളിച്ച് വരുത്തി ഭീഷണിപ്പെടുത്തി 700 രൂപയും മൊബൈല്‍ ഫോണും കൊള്ളയടിക്കുകയായിരുന്നു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :