ഗർഭിണിയായിരുന്നപ്പോൾ പോലും ആൻലിയ അനുഭവിച്ചത് ക്രൂര പീഡനങ്ങൾ, സംസാരിക്കുന്ന തെളിവായി ആൻലിയയുടെ ഡയറി !

Last Modified ബുധന്‍, 23 ജനുവരി 2019 (16:25 IST)
സ്വന്തംകാലിൽ ജീവിക്കണം, നല്ലൊരു വീട്, കാർ, എപ്പോഴും കൂടെ നിൽക്കുന്ന ഭർത്താവ്, സന്തോഷകരമായ കുടുംബം, ഏതൊരു പെൺകുട്ടിയും ആഗ്രഹിക്കുന്ന സ്വപ്നങ്ങൾ തന്നെയായിരുന്നു ആൻലിയയുടേതു, ആ സ്വപ്നങ്ങളെക്കുറിച്ചാണ് ഡയറിയിലെ തുടക്കം.

പക്ഷേ വിവഹത്തിന് ശേഷം കാര്യങ്ങളെല്ലാം മാറി മറിയുകയായിരുന്നു എന്ന് സങ്കടത്തോടെയാണ് ഡയറിയിൽ എഴുതിയിരിക്കുന്നത്.ഡയറിയിൽ സ്വന്തം കൈപ്പടയിൽ എഴുതിയിരിക്കുന്ന കാര്യങ്ങൾ ഭർത്താവ് ജസ്റ്റിനും കുടുംബത്തിനുമെതിരെ ഇപ്പോൾ സംസാരിക്കുന്ന തെളിവുകളായി മറുകയാണ്.

തന്നെ മനോരോഗിയായി ചിത്രീകരിക്കാൻ ശ്രമിച്ചിരുന്നു.
ജസ്റ്റിനിൽനിന്നും ജസ്റ്റിന്റെ മതാവിൽനിന്നും ശാരീരിക മാനസിക പീഡനങ്ങൾ അനുഭവിക്കേണ്ടി വന്നിരുന്നതായി ആൻ‌ലിയയുടെ ഡയറിയിനിന്നും വ്യക്തമാണ്. ഗർഭിണിയായിരുന്ന കാലത്തുപോലും ക്രൂരമായാണ് ഭർതൃവീട്ടുകാർ തന്നോട് പെരുമാറിയിരുന്നത് എന്ന് ആൻലിയ ഡയറിയിൽ കുറിച്ചിട്ടുണ്ട്.

പഴകിയ ഭക്ഷണമാണ് ഗർഭിണിയായിരുന്ന സമയത്ത് ആൻലിയക്ക് കഴിക്കാൻ നൽകിയിരുന്നത്. കുഞ്ഞുണ്ടായ ശേഷവും ഉപദ്രവങ്ങൾ തുടർന്നു. കേട്ടാലറക്കുന്ന തെറികളാണ് തന്നെ ഭർതൃവീട്ടുകാർ വിളിച്ചിരുന്നതെന്നും ആൻലിയ സ്വന്തം കൈപ്പടയിൽ ഡയറിയിൽ എഴുതിയിട്ടുണ്ട്.


അനുബന്ധ വാര്‍ത്തകള്‍


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :