വെബ്ദുനിയ ലേഖകൻ|
Last Modified വ്യാഴം, 27 ഫെബ്രുവരി 2020 (14:05 IST)
യുവാവിനെ വിവഹിതയായ കാമുകിയോടൊപ്പം കണ്ടെത്തിയതിനെ തുടർന്ന് നാട്ടുകാർ യുവാവിനെ മർദ്ദിച്ച് നഗ്നനാക്കി ഗ്രാമത്തിലൂടെ നടത്തിച്ചു. ഉത്തർപ്രദേശിലെ ആഗ്രയിലാണ് സംഭവം ഉണ്ടായത്. യുവാവിനെ മർദ്ദിച്ച് നഗ്നനക്കി ഗ്രാമത്തിലൂടെ നടത്തുന്നതിന്റെ വീഡിയോ ഇപ്പോൾ സാമൂഹ്യ മാധ്യമങ്ങൾ വഴി പ്രചരിക്കുന്നുണ്ട്.
വിവാഹിതയായ യുവതിയോടൊപ്പം, രണ്ട് ഭാര്യമാരും മൂന്ന് കുട്ടികളുമുള്ള യുവാവിനെ യുവതിയുടെ ഭർത്താവിന്റെ സഹോദരൻ കണ്ടെത്തുകയായിരുന്നു. ഇതോടെയാണ് നാട്ടുകാർ സംഘടിച്ച് യുവാവിന് പിടികൂടി മർദ്ദിച്ചത്. തുടർന്ന് നഗ്നനാക്കി ഗ്രാമത്തിലൂടെ നടത്തുകയായിരുന്നു.
നാല് മിനിറ്റോളം ദൈർഘ്യമുള്ള വീഡിയോ പാകർത്തി ഇത് സാമൂഹ്യ മാധ്യമങ്ങൾ വഴി പ്രചരിപ്പിക്കുകയും ചെയ്തു. യുവതിയുടെ ബന്ധുക്കളുടെ പരാതിയിൽ യുവാവിനെതിരെ പൊലീസ് ബലാത്സംഗ കേസ് രജിസ്റ്റർ ചെയ്തു. യുവാവിനെ നഗ്നനക്കി തെരുവിലൂടെ നടത്തിയ പ്രതികളെ തിരിച്ചറിഞ്ഞിട്ടൂണ്ട് എന്നും പൊലീസ് വ്യക്തമാക്കി.