കളിച്ചുകൊണ്ടിരുന്ന മക്കളെ വിളിച്ചുവരുത്തി ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തിയ ശേഷം മാതാപിതാക്കളും ആത്മഹത്യ ചെയ്തു

കൂലിപ്പണിക്കാരാണ് ഇരുവരും...

അപർണ| Last Modified വെള്ളി, 4 മെയ് 2018 (08:26 IST)
മക്കളെ ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തിയ ശേഷം മാതാപിതാക്കളും ആത്മഹത്യ ചെയ്തു. കാസര്‍ഗോഡ് ആഡൂര്‍ മാട്ടപിഞ്ചിയിലാണ് ദാരുണമായ സംഭവം. അത്തനാടി പാലത്തിനടുത്ത് ആഡൂര്‍ മാട്ടപിഞ്ചിയില്‍ രാധാകൃഷ്ണന്‍ (38) ഭാര്യ പ്രസീത (27) മക്കളായ കാശിനാഥ് (5) ശബരിനാഥ് (3) എന്നിവരെയാണ് വീടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്.

വീടിന് പുറത്ത് കളിച്ചുകൊണ്ടിരുന്ന മക്കളെ അകത്തേക്ക് വിളിച്ചുകൊണ്ടുപോയി കയര്‍ കഴുത്തിലിട്ട് മുറുക്കി കൊലപ്പെടുത്തുകയായിരുന്നു രാധാകൃഷ്ണന്‍. ശേഷം ഭാര്യയും ഭർത്താവും ആത്മത്യ ചെയ്തതാകാമെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം.

കൂലിപ്പണിക്കാരനാണ് രാധാകൃഷ്ണന്‍. രാത്രി ഏഴു മണിയോടെയാണ് സംഭവം നടന്നതെന്ന് പൊലീസ് വ്യക്തമാക്കി. രാത്രി ഏറെ വൈകിയിട്ടും വീട്ടില്‍ വെളിച്ചം കാണാത്തതിനെ തുടര്‍ന്ന് ബന്ധുവെത്തി പരിശോധിച്ചപ്പോഴാണ് സംഭവം പുറത്തറിയുന്നത്. സംഭവത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :