ഡല്‍ഹി|
Rijisha M.|
Last Updated:
വെള്ളി, 10 ഓഗസ്റ്റ് 2018 (11:39 IST)
രണ്ടാം ക്ലാസ് വിദ്യാർഥിനിയെ പീഡിപ്പിച്ച ഇലക്‌ട്രീഷ്യനെ പൊലീസ് അറസ്റ്റു ചെയ്തു. സർക്കാർ യന്ത്രണത്തിലുള്ള സ്കൂളിൽ ഇന്നലെ വൈകിട്ടാണു സംഭവം.
ക്ലാസ് കഴിഞ്ഞതിന് ശേഷം വീട്ടിലേക്ക് പോകാനിറങ്ങിയ കുട്ടിയുടെ വായ മൂടി സ്കൂൾ പരിസരത്തുള്ള കുടിവെള്ള പമ്പിനടുത്തേക്കു വലിച്ചിഴച്ചു കൊണ്ടുപോയ ശേഷം പീഡിപ്പിക്കുകയായിരുന്നു.
വീട്ടിലെത്തിയ കുട്ടിയുടെ ശരീരത്തിലെ മുറിവുകൾ കണ്ട മാതാപിതാക്കൾ, ആശുപത്രിയിൽ എത്തിച്ചു നടത്തിയ പരിശോധനയിലാണ് പീഡനവിവരം പുറത്തറിഞ്ഞത്. തുടർന്ന് മാതാപിതാക്കൾ പരാതി നൽകുകയും പൊലീസ് സ്കൂൾ ജീവനക്കാരെയെല്ലാം അണിനിരത്തി തിരിച്ചറിയൽ പരേഡ് നടത്തുകയും ചെയ്‌തു. കുട്ടി പ്രതിയെ തിരിച്ചറിഞ്ഞതോടെ പൊലീസ് ഇയാളെ അറസ്റ്റു ചെയ്തു.