യാത്രക്കിടെ ശുചിമുറിയിൽ പോയ യുവതിയെ കത്തി കാട്ടി കൂട്ട ബലാത്സംഗത്തിനിരയാക്കി

വെബ്‌ദുനിയ ലേഖകൻ| Last Modified ബുധന്‍, 19 ഫെബ്രുവരി 2020 (13:12 IST)
ഭർത്താവിനൊപ്പം യാത്ര ചെയൂന്നതിനിടെ ശുചിമുറിയിൽ പോയ യുവതിയെ കത്തിമുനയിൽ നിർത്തി കൂട്ടബലാത്സംഗത്തിന് ഇരയാക്കി. 19കാരിയായ യുവതിയാണ് പീഡനത്തിന് ഇരയായത്. ഹരിയാനയിലെ കർണാലിലാണ് സംഭവം ഉണ്ടായത്. പീഡന ശേഷം പ്രതികളിൽ ഒരാൾ മൊബൈൽ ഫോൻ യുവതിയുടെ സമീപത്ത് തന്നെ മറന്നു വച്ചിരുന്നു. ഇതിൽനിന്നുമുള്ള വിവരങ്ങലുടെ അടിസ്ഥാനത്തിൽ പൊലീസ് ഉടൻ തന്നെ പ്രതികളെ അറസ്റ്റ് ചെയ്തു.

പാനിപ്പത്തിൽനിന്നും സ്വദേശത്തേയ്ക്ക് യാത്ര ചെയ്യുകയായിരുന്നു ദമ്പതികൾ. യാത്രക്കിടെ ഒരു ബന്ധു ഫോണിൽ വിളിച്ചതോടെ ദമ്പതികൾ കർണാലിലെ ടോൾ പ്ലാസയ്ക്ക് സമീപം ബസ്സിറങ്ങി. ഭർത്താവ് ബസ് കാത്തിരിയ്ക്കുന്നതിനിടെ യുവതി സമീപത്തെ ശുചിമുറിയിലേയ്ക്ക് പോയി. ശുചി മുറിയിൽനിന്നും പുറത്തിറങ്ങുമ്പോൾ രണ്ടുപേർ ചേർന്ന് യുവതിയെ കത്തി കാട്ടി ഭീഷണിപ്പെടുത്തി അടുത്തുള്ള അണ്ടർ പാസേജിലേയ്ക്ക് കൊണ്ടുപോവുകയായിരുന്നു.

അണ്ടർ പാസേജിൽ വച്ച് ഇരുവരും യുവതിയെ പീഡനത്തിന് ഇരയാക്കി. ഞായറാഴ്ച രാത്രി പത്രണ്ട് മണിയോടൊയായിരുന്നു സംഭവം. പ്രതികളിൽ ഒരാൾ അണ്ടർ പാസേജിൽ കട നടത്തുന്നയാളാണ്. മറ്റൊരാൾ സെക്യൂരിറ്റി ജീവനക്കാരനാണ്. ദമ്പതികളുടെ പരാതിയിൽ പ്രതികളെ പൊലീസ് തിരിച്ചറിയുകയും അറസ്റ്റ് ചെയ്യുകയുമായിരുന്നു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :