വെബ്ദുനിയ ലേഖകൻ|
Last Modified തിങ്കള്‍, 1 ജൂണ്‍ 2020 (11:30 IST)
അമ്മയെ ഉപേക്ഷിച്ച് മറ്റൊരു സ്തീയെ വിവാഹം കഴിച്ചതിന് പിതാവിനെ 16കാരനായ മകൻ കുത്തി കൊലപ്പെടുത്തി. ബെംഗളുരുവിലാണ് സംഭവം ഉണ്ടായത്. 47 കാരനായ സയ്ദ് മുസ്തഫയാണ് മകന്റെ കുത്തേറ്റ് മരിച്ചത്. പൊലീസ് പിടികൂടിയ 16 കാരനെ ദുർഗുണ പാരിഹരശാലയിലേയ്ക്ക് മാറ്റിയിരിയ്ക്കുകയാണ്.
നാലു മാസങ്ങൾക്ക് മുൻപാണ് മുസ്തഫ മറ്റൊരു വിവാഹം കഴിച്ചത്. ഇതിന് ശേഷം പതിനാറുകാരനും മുസ്തഫയും തമ്മിൽ കണ്ടിരുനില്ല. എന്നാൽ കഴിഞ്ഞദിവസം പിതൃമാതാവിനെ കാണാൻ കുട്ടി എത്തിയപ്പോൾ അവിടെ മുസ്തഫയും ഉണ്ടായിരുന്നു. ഇവിടെ വച്ച് ഇരുവരും തമ്മിൽ വാക്കേറ്റമുണ്ടായി. ഇതിനിടെ 16കാരൻ പിതാവിനെ കുത്തുകയായിരുന്നു. ഇയാളെ ഉടൻ ആശുപത്രിയിൽ എത്തിച്ചു എങ്കിലും മരണം സ്ഥിരീകരിക്കുകയായിരുന്നു. 16കാരൻ കുറ്റം സമ്മതിച്ചിട്ടുണ്ട്.