മുഴുവൻ വിഷയങ്ങൾക്കും A+ നേടിയില്ല, മകനെ മൺവെട്ടികൊണ്ട് അടിച്ച് അച്ഛൻ, ക്രൂരത ആറ് വിഹയങ്ങൾ A+ നേടിയ മിടുക്കൻ വിദ്യർത്ഥിയോട്

Last Modified ബുധന്‍, 8 മെയ് 2019 (21:04 IST)
എല്ലാവിഷയങ്ങളിലും A+ നേടാത്തതിൽ മകനെ മൺവെട്ടിയുടെ പിടികൊൺറ്റ് ക്രൂരമായി മർദ്ദിച്ച് പിതാവ്, കിളിമാനൂരിലാണ് അംഭവം ഉണ്ടായത്. ആൺകുട്ടിയുടെ അമ്മയുടെ മൊഴിയുടെ അടിസ്ഥാനത്തിൽ പൊലീസ് സാബുവിനെ അറസ്റ്റു ചെയ്തു. പത്താം ക്ലാസ് പരീക്ഷയിൽ ആറ് A+ മാത്രമാണ് മാകൻ നേടിയത് എന്ന് അറിഞ്ഞതോടെ വൈകിട്ട് വീട്ടിലെത്തിയ സാബു മകനെ ക്രൂരമായി മർദ്ദിക്കുകായയിരുന്നു.

കുട്ടിയുടെ സുഹൃത്ത് സംഭവത്തിന്റ് ചിത്രം സമൂഹ്യ മാധ്യമങ്ങളിലൂടെ പങ്കുവച്ചതോടെയണ്. വിവരം പുറംലോകം അറിയുന്നത്. സംഭവം ചൈൽഡ് റൈറ്റ്സ് ഓർഗനൈസേഹന്റെ ശ്രദ്ധയിൽപ്പെട്ടതോടെ കേസെടുക്കാൻ പൊലീസിന് നിർദേശം നൽകുകയായിരുന്നു.

ചൈൽഡ് റൈറ്റ്സ് ഓർഗനൈസേഷന്റെ നിർദേശത്തെ തുടർന്ന് പൊലീസ് കുട്ടിയുടേ അച്ഛ നെതിരെ കേസെടുത്തു. ഭർത്താവ് സാബു മാകനെ നിരന്തരം ഉപദ്രവിക്കാറുണ്ട് എന്ന് കുട്ടിയുടെ അമ്മ പൊലീസിന് മൊഴി നൽകി. ഐ പി സി 323, 324 വകുപ്പുകളും ജുവനൈൽ ജസ്റ്റിസ് വകുപ്പും സാബുവിനെതിരെ ചുമത്തിയിട്ടുണ്ട്.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :