അവന്റെ കൈയ്യിലെ എല്ല് പൊട്ടിയിരുന്നു, ലോകകപ്പ് കളിക്കുന്ന കാര്യം സംശയത്തിലും: വലിയ റിസ്‌കാണ് ടീം എടുത്തത്: കമ്മിന്‍സ്

അഭിറാം മനോഹർ| Last Modified തിങ്കള്‍, 20 നവം‌ബര്‍ 2023 (14:06 IST)
പരിക്കേറ്റ് ഓസീസ് ഓപ്പണിംഗ് താരം ട്രാവിസ് ഹെഡിന് റിക്കവര്‍ ചെയ്ത് ടീമിലേക്ക് കൊണ്ടുവരുന്നതില്‍ സെലക്ടര്‍മാര്‍ നല്‍കിയ പിന്തുണയേയും മെഡിക്കല്‍ ടീമിന്റ ശ്രമങ്ങളെയും പ്രശംസിച്ച് ഓസീസ് നായകന്‍ പാറ്റ് കമ്മിന്‍സ്. ഓസീസ് മാനേജ്‌മെന്റ് എടുത്ത വലിയ ഒരു റിസിന്റെ പ്രതിഫലം ഇങ്ങനെയായി തീര്‍ന്നതില്‍ ഏറെ സന്തോഷമുണ്ടെന്ന് കമ്മിന്‍സ് വ്യക്തമാക്കി.

ലോകകപ്പിന് മുന്‍പ് സെപ്റ്റംബറില്‍ ദക്ഷിണാഫ്രിക്കയ്‌ക്കെതിരെ നടന്ന ഏകദിന പരമ്പരക്കിടെ കൂട്ട്‌സെയുടെ പന്ത് ഇടത് കൈയിനിടിച്ചാണ് ഹെഡിന് പരിക്കേറ്റത്. ഇതിനെ തുടര്‍ന്ന് ലോകകപ്പ് ടീമില്‍ ട്രാവിസ് ഹെഡ് കളിക്കുമോ എന്ന കാര്യം സംശയത്തിലായിരുന്നു. എന്നാല്‍ ഗ്രൂപ്പ് ഘട്ടത്തിലെ ഏഴാം മത്സരത്തില്‍ പരിക്കിന്റെ പിടിയില്‍ നിന്നും മോചിതനായ താരം തിരിച്ചെത്തുകയായിരുന്നു. ലോകകപ്പില്‍ കളിക്കുമോ എന്നതില്‍ യാതൊരു ഉറപ്പുമില്ലാഞ്ഞിട്ടും ഹെഡിന് പകരക്കാരനെ ഓസ്‌ട്രേലിയന്‍ ടീം പ്രഖ്യാപിച്ചിരുന്നില്ല.

ലോകകപ്പില്‍ ന്യൂസിലന്‍ഡിനെതിരെ 59 പന്തില്‍ നിന്നും സെഞ്ചുറി നേടികൊണ്ടാണ് ഹെഡ് തുടങ്ങിയത്. സെമി ഫൈനല്‍ മത്സരത്തില്‍ ദക്ഷിണാഫ്രിക്കയ്‌ക്കെതിരെ 48 പന്തില്‍ 62 റണ്‍സും ഫൈനലില്‍ 120 പന്തില്‍ 137 റണ്‍സും നേടിയ ട്രാവിസ് ഹെഡിന്റെ പ്രകടനങ്ങളായിരുന്നു ഓസീസിന്റെ കിരീടവിജയത്തില്‍ നിര്‍ണായകമായ പങ്ക് വഹിച്ചത്.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :