ലോകകപ്പിൽ ഏറ്റവുമധികം സിക്സർ, ക്രിസ് ഗെയ്‌ലിനെ കടത്തിവെട്ടി രോഹിത് ശർമ

അഭിറാം മനോഹർ| Last Modified ബുധന്‍, 15 നവം‌ബര്‍ 2023 (15:10 IST)
ഏകദിന ക്രിക്കറ്റ് ലോകകപ്പില്‍ ഏറ്റവുമധികം സിക്‌സ് നേടിയ താരമെന്ന റെക്കോര്‍ഡ് സ്വന്തമാക്കി ഇന്ത്യന്‍ നായകന്‍ രോഹിത് ശര്‍മ. ന്യൂസിലന്‍ഡിനെതിരായ സെമിഫൈനല്‍ മത്സരത്തില്‍ 3 സിക്‌സര്‍ നേടിയതോടെയാണ് ഈ നേട്ടം രോഹിത് സ്വന്തം പേരിലാക്കിയത്. ട്രെന്‍ഡ് ബോള്‍ടിനെ സിക്‌സര്‍ പറത്തിയായിരുന്നു രോഹിത്തിന്റെ റെക്കോര്‍ഡ് നേട്ടം. ഇതോടെ ലോകകപ്പില്‍ രോഹിത് നേടിയ സിക്‌സുകളുടെ എണ്ണം 50 ആയി ഉയര്‍ന്നു.

27 ഇന്നിങ്ങ്‌സുകളില്‍ നിന്നാണ് രോഹിത്തിന്റെ നേട്ടം. ലോകകപ്പില്‍ 34 ഇന്നിങ്ങ്‌സുകളില്‍ നിന്നും 49 സിക്‌സര്‍ നേടിയിരുന്ന വെസ്റ്റിന്‍ഡീസ് താരം ക്രിസ് ഗെയ്‌ലിന്റെ റെക്കോര്‍ഡാണ് രോഹിത് തകര്‍ത്തത്. ഒരു ലോകകപ്പ് എഡിഷനില്‍ ഏറ്റവുമധികം സിക്‌സടിച്ച താരവും ലോകകപ്പില്‍ ഏറ്റവുമധികം സിക്‌സ് നേടിയ നായകനും രോഹിത്താണ്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :