വീണ്ടും സെഞ്ചുറി, സച്ചിനെ മറികടന്ന് രചിൻ രവീന്ദ്ര

അഭിറാം മനോഹർ| Last Modified ശനി, 4 നവം‌ബര്‍ 2023 (13:43 IST)
അരങ്ങേറ്റ ഏകദിന ലോകകപ്പിലെത്തി ലോകകപ്പില്‍ ചരിത്രമെഴുതുന്ന തിരക്കിലാണ് ന്യൂസിലന്‍ഡ് താരം രചിന്‍ രവീന്ദ്ര. ഒരു ന്യൂസിലന്‍ഡ് താരം ലോകകപ്പില്‍ ചരിത്രം സൃഷ്ടിക്കുമ്പോള്‍ ഇത്തവണ സന്തോഷിക്കുന്നവരില്‍ ഇന്ത്യക്കാരും ഏറെയുണ്ട്. ന്യൂസിലന്‍ഡ് താരമാണെങ്കിലും രചിന്‍ രവീന്ദ്രയുടെ വേരുകള്‍ കര്‍ണാടകയിലാണ് എന്നതാണ് അതിന് കാരണം. രചിന്‍ എന്ന പേര് പോലും രാഹുല്‍ ദ്രാവിഡില്‍ നിന്നും സച്ചിനില്‍ നിന്നും ഉണ്ടായതാണ്. ഇപ്പോഴിതാ ഇതിഹാസതാരം സച്ചിന്‍ ടെന്‍ഡുല്‍ക്കറുടെ റെക്കോര്‍ഡ് തന്നെ തിരുത്തിയിരിക്കുകയാണ് താരം.

27 വര്‍ഷങ്ങള്‍ക്ക് മുന്‍പ് സച്ചിന്‍ രചിച്ച ചരിത്രമാണ് രചിന്‍ മാറ്റിയെഴുതിയത്. 25 വയസ്സിന് താഴെയുള്ള ഒരു താരം ലോകകപ്പില്‍ കുറിച്ച ഏറ്റവും കൂടുതല്‍ റണ്‍സ് എന്ന നേട്ടമാണ് രചിന്‍ തിരുത്തിയെഴുതിയത്. 1996ലെ ലോകകപ്പില്‍ 523 റണ്‍സാണ് സച്ചിന്‍ നേടിയിരുന്നത് എന്നാല്‍ ഇന്നത്തെ സെഞ്ചുറി പ്രകടനത്തോടെ അത് മറികടക്കാന്‍ രചിന് സാധിച്ചു. കൂടാതെ അരങ്ങേറ്റ ലോകകപ്പില്‍ 3 സെഞ്ചുറികള്‍ നേടുന്ന ആദ്യതാരമായും രചിന്‍ മാറി. 2 സെഞ്ചുറികള്‍ സ്വന്തമാക്കിയിരുന്ന സച്ചിനെ തന്നെയാണ് രചിന്‍ പിന്തള്ളിയത്. ഇത് കൂടാതെ ഒരു ലോകകപ്പില്‍ ഏറ്റവും കൂടുതല്‍ സെഞ്ചുറികള്‍ നേടുന്ന ന്യൂസിലന്‍ഡ് താരമെന്ന നേട്ടവും ഇന്ന് പാകിസ്ഥാനെതിരെ രചിന്‍ സ്വന്തം പേരിലാക്കി.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :