അവൻ മനുഷ്യനല്ല ബീസ്റ്റാണ്, മാക്സ്‌വെല്ലിന് മുന്നിൽ തകർന്നത് 5 ലോകറെക്കോർഡുകൾ

അഭിറാം മനോഹർ| Last Modified ബുധന്‍, 8 നവം‌ബര്‍ 2023 (13:00 IST)
അഫ്ഗാനെതിരെ ഓസീസിനെ ഒറ്റയ്ക്ക് തോളിലേറ്റിയ പ്രകടനത്തോടെ ഓസ്‌ട്രേലിയന്‍ താരം ഗ്ലെന്‍ മാക്‌സ്‌വെല്‍ തകര്‍ത്തത് അനവധി റെക്കോര്‍ഡുകള്‍. മത്സരത്തിലുടനീളം പേശിവലിവ് തളര്‍ത്തിയിട്ടും വെറും 128 പന്തില്‍ 10 സിക്‌സും 21 ഫോറും സഹിതം പുറത്താകാതെ 201 റണ്‍സാണ് മാക്‌വെല്‍ നേടിയത്. മാക്‌സ്വെല്ലിന്റെ മികവിലാണ് 292 റണ്‍സ് വിജയലക്ഷ്യം ഓസീസ് മറികടന്നത്.വിജയത്തോടെ സെമി ഫൈനല്‍ ഉറപ്പിക്കാനും ഓസീസിനായി.

മത്സരത്തില്‍ ഡബിള്‍ സെഞ്ചുറി തികച്ചതോടെ ഏകദിന ക്രിക്കറ്റില്‍ ഓസീസിനായി ഇരട്ടസെഞ്ചുറി സ്വന്തമാക്കുന്ന ആദ്യ താരമെന്ന നേട്ടം ഗ്ലെന്‍ മാക്‌സ്വെല്‍ സ്വന്തമാക്കി. ചേസിംഗില്‍ ഒരു കളിക്കാരന്‍ സ്വന്തമാക്കുന്ന ഏറ്റവും ഉയര്‍ന്ന സ്‌കോറും ഏകദിനത്തില്‍ ഓപ്പണറല്ലാത്ത ഒരു താരം സ്വന്തമാക്കുന്ന ആദ്യത്തെ ഇരട്ടസെഞ്ചുറിയുമാണ് മാക്‌സ്‌വെല്‍ ഇന്നലെ നേടിയത്. ഇത് കൂടാതെ ഏകദിന റണ്‍ ചേസില്‍ പിറക്കുന്ന ആദ്യത്തെ ഇരട്ടസെഞ്ചുറി കൂടിയാണിത്. ഈ ലോകകപ്പില്‍ തന്നെ മാക്‌സ്‌വെല്‍ നേടുന്ന രണ്ടാമത്തെ സെഞ്ചുറിയാണിത്. ഇതോടെ ടീമിനായി അഞ്ചോ അതിന് താഴെയോ സ്ഥാനങ്ങളില്‍ ബാറ്റ് ചെയ്ത് ഏറ്റവും കൂടുതല്‍ ലോകകപ്പ് സെഞ്ചുറി നേടിയ താരമെന്ന നേട്ടവും മാക്‌സ്‌വെല്‍ സ്വന്തമാക്കി.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :