അഭിറാം മനോഹർ|
Last Modified ബുധന്‍, 1 നവംബര്‍ 2023 (13:58 IST)
ലോകകപ്പില്‍ പാകിസ്ഥാന്‍ ബംഗ്ലാദേശ് മത്സരത്തിനിടെ പലസ്തീന്‍ പതാക വിശീയ സംഭവത്തില്‍ നാലുപേരെ പോലീസ് പിടികൂടി. കൊല്‍ക്കത്ത ഈഡന്‍ ഗാര്‍ഡന്‍സില്‍ നടന്ന മത്സരത്തിനിടെയായിരുന്നു സംഭവം. ഇവരെ പോലീസ് പിന്നീട് വിട്ടയച്ചു. സ്‌റ്റേഡിയത്തിലെ ജി1, എച്ച് 1 ബ്ലോക്കിലായിരുന്നു സംഭവം.
ബംഗ്ലാദേശ് ബാറ്റ് ചെയ്യുന്ന സമയത്ത് യുദ്ധത്തിനെതിരായ പ്രതിഷേധം എന്ന നിലയിലാണ് നാലുപേര്‍ പതാക വീശെഊത്. ഇത് ഡ്യൂട്ടിയിലുണ്ടായിരുന്ന പോലീസ് ചോദ്യം ചെയ്യുകയും അവരെ വിലക്കുകയും ചെയ്യുകയായിരുന്നു. ഇതിന്റെ ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ വൈറലാണ്. നേരത്തെ ലോകകപ്പില്‍ ശ്രീലങ്കക്കെതിരെ സെഞ്ചുറി നേടിയ ശേഷം പാക് താരം മുഹമ്മദ് റിസ്‌വാന്‍ തന്റെ സെഞ്ചുറി ഗാസയിലെ സഹോദരി സഹോദരന്മാര്‍ക്ക് സമര്‍പ്പിച്ചത് വിവാദമായിരുന്നു. പിന്നീട് ഈ ട്വീറ്റ് റിസ്‌വാന്‍ ഡിലീറ്റ് ചെയ്തിരുന്നു.