തോല്‍‌വിക്ക് കാരണം ഈ തീരുമാനം ?; ധോണിയെ ക്രീസിലെത്തിക്കാന്‍ വൈകിപ്പിച്ച് കോഹ്‌ലി ?

 dhoni , world cup , kohli , team india , വിരാട് കോഹ്‌ലി, ദിനേഷ് കാര്‍ത്തിക്ക് , രോഹിത് ശര്‍മ , ലോകകപ്പ്
മാഞ്ചസ്‌റ്റര്‍| Last Modified ബുധന്‍, 10 ജൂലൈ 2019 (19:27 IST)
കിവീസിനെതിരായ ലോകകപ്പ് സെമിയില്‍ 240 റണ്‍സ് വിജയലക്ഷ്യം പിന്തുടരാനിറങ്ങിയ ഇന്ത്യ വന്‍ തകര്‍ച്ചയാണ് നേരിട്ടത്. ഓപ്പണര്‍മാര്‍ ഉള്‍പ്പെടെയുള്ളവര്‍ അതിവേഗം കൂടാരം കയറി. രോഹിത് ശര്‍മ, കെ എല്‍ രാഹുല്‍, വിരാട് കോഹ്‌ലി, ദിനേഷ് കാര്‍ത്തിക്ക് എന്നിവരുടെ വിക്കറ്റുകള്‍ തുടക്കത്തില്‍ തന്നെ വീണു.

ഇതോടെ സമൂഹമാധ്യമങ്ങളില്‍ വലിയൊരു ചര്‍ച്ച നടന്നു. നാലു മുന്‍നിര വിക്കറ്റുകള്‍ പെട്ടെന്ന് നഷ്‌ടമായിട്ടും എന്തുകൊണ്ട് മഹേന്ദ്ര സിംഗ് ധോണി ക്രീസില്‍ എത്തുന്നില്ല എന്നത്. ദിനേഷ് കാര്‍ത്തിക്ക് പുറത്തായതിന് പിന്നാലെ പവര്‍ ഹിറ്ററായ പാണ്ഡ്യ ക്രീസില്‍ എത്തിയതോടെ ചര്‍ച്ചകള്‍ രൂക്ഷമായി.

വിക്കറ്റുകള്‍ വീഴുമ്പോള്‍ ധോണിയെ ക്രീസിലെത്തിച്ച് ബാറ്റിംഗിന്റെ താളം നിയന്ത്രിക്കാന്‍ കോഹ്‌ലി എന്തുകൊണ്ട് ശ്രമിക്കുന്നില്ല എന്ന ചോദ്യം ഇതോടെ ശക്തമായി. ധോണിയെ സ്‌ക്രീനില്‍ കാണിക്കുക കൂടി ചെയ്‌തതോടെ സംശയം രൂക്ഷമായി.

ഡെക്ക്‌വര്‍ത്ത് ലൂയിസ് നിയമം ഉപയോഗിക്കാന്‍ സാധ്യതയുണ്ടെങ്കില്‍ അതിനനുസരിച്ച് സ്‌കോര്‍ ഉയര്‍ത്തുന്നതിനായാണ് ധോണിക്ക് മുമ്പേ പാണ്ഡ്യയെ ഇറക്കിയതെന്നും ചിലര്‍ വാദിച്ചു. സൂപ്പര്‍ താരത്തിന് പരുക്കാണെന്ന തരത്തിലുള്ള ചര്‍ച്ചകളും സജിവമായി. എന്നാല്‍, ധോണിയെ വൈകി ക്രീസില്‍ എത്തിക്കാനുള്ള കാരണം ഇതൊന്നുമല്ല.

ചെറുതെന്ന് തോന്നിക്കുന്ന ടോട്ടലാണെങ്കിലും മാഞ്ചസ്‌റ്ററിലെ പിച്ചില്‍ ഈ സ്‌കോര്‍ പിന്തുടരുക ബുന്ധിമുട്ടാണ്. ഈ സാഹചര്യത്തില്‍ ധോണിയുടെ വിക്കറ്റ് നേരത്തെ വീണാല്‍ ടീം സമ്മര്‍ദ്ദത്തിലാകും. പിന്നാലെ എത്തുന്നവര്‍ തോല്‍‌വി സമ്മതിച്ചതു പോലെ ബാറ്റ് വീശേണ്ടി വരും. ഇതോടെ ന്യൂസിലന്‍ഡ് ബോളര്‍മാരില്‍ ആത്മവിശ്വാസമുയരും. ഫിനിഷിംഗില്‍ ആളില്ലാതെ വരുകയും ചെയ്യും. ഈ സാഹചര്യം മുന്നില്‍ കണ്ടാണ് ധോണിയെ വൈകി ക്രീസിലെത്തിക്കാന്‍ കോഹ്‌ലി തീരുമാനിച്ചത്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :