ദക്ഷിണാഫ്രിക്കയുടെ തകര്‍ച്ചയ്‌ക്ക് കാരണം റബാഡയോ ?; തുറന്നു പറഞ്ഞ് ഡുപ്ലെസിസ്

  faf du plessis , kagiso rabada , world cup 2019 , കാഗിസോ റബാഡ , ലോകകപ്പ് , ഐപിഎല്‍ , പാകിസ്ഥാന്‍
ലണ്ടൻ| Last Updated: തിങ്കള്‍, 24 ജൂണ്‍ 2019 (14:08 IST)
ലോകകപ്പില്‍ സെമി കാണാതെ പുറത്തായതിനു പിന്നാലെ സഹതാരം കാഗിസോ റബാഡയെ കുറ്റപ്പെടുത്തി ദക്ഷിണാഫ്രിക്കൻ ക്യാപ്‌റ്റന്‍ ഫാഫ് ഡുപ്ലെസിസ്.

ഐപിഎല്‍ മത്സരങ്ങളിലെ പ്രകടനമാണ് റബാഡയുടെ പ്രകടനത്തെ ബാധിച്ചതെന്ന് അദ്ദേഹം തുറന്നടിച്ചു. അദ്ദേഹത്തെ ഐപിഎല്‍ മത്സരങ്ങള്‍ക്ക് അയക്കാതിരിക്കാന്‍ ഞങ്ങള്‍ ശ്രമിച്ചിരുന്നു. ക്രിക്കറ്റ് ബോർഡും താനും ഇക്കാര്യത്തില്‍ ശ്രമം നടത്തി.

ഐപിഎല്‍ മത്സരങ്ങള്‍ പാതിവഴിയില്‍ എത്തിയപ്പോള്‍ അദ്ദേഹത്തെ തിരികെ കൊണ്ടുവന്ന് വിശ്രമം ഉറപ്പാക്കാൻ ശ്രമിച്ചു. അതും വെറുതെയായി. റബാഡയുൾപ്പെടെ മൂന്നു ഫോർമാറ്റിലും രാജ്യത്തിനായി കളിക്കുന്ന താരങ്ങൾക്കെല്ലാം വിശ്രമം ഉറപ്പാക്കേണ്ടത് അനിവാര്യമായിരുന്നുവെന്നും ഡുപ്ലെസി ചൂണ്ടിക്കാട്ടി.

ലോകകപ്പിൽ പാകിസ്ഥാനോട് 49 റൺസിനു തോറ്റ് സെമി കാണാതെ പുറത്തായതിനു പിന്നാലെയാണ് റബാഡയുടെ ജോലി ഭാരത്തെക്കുറിച്ച് ദക്ഷിണാഫ്രിക്കൻ നായകന്‍ പറഞ്ഞത്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :