ടീം ഇന്ത്യയ്ക്ക് ആശ്വാസം; ഒടുവിൽ ആ സൂപ്പർതാരത്തിന് ഗ്രീൻ സിഗ്നൽ !

Last Modified ശനി, 6 ജൂലൈ 2019 (12:17 IST)
ലോകകപ്പ് ആദ്യ റൌണ്ടിൽ ഇന്ത്യയുടെ അവസാന മത്സരമാണ് ഇന്ന്. ശ്രീലങ്കയാണ് ഇന്ത്യൻ ടീമിന്റെ എതിരാളികൾ. ഇന്നിറങ്ങുന്ന ഇന്ത്യന്‍ ടീമില്‍ ഒരു മാറ്റത്തിന് സാധ്യത തെളിയുന്നു. മുതിര്‍ന്ന താരവും ഓള്‍റൗണ്ടറുമായ രാവീന്ദ്ര ജഡേജയെ ടീമിലേക്ക് പരിഗണിച്ചേക്കുമെന്നാണ് ടീം മാനേജുമെന്റ് നല്‍കുന്ന സൂചന.

ദിനേഷ് കാര്‍ത്തികിന് പകരമാകും ജഡേജ ഇന്ത്യന്‍ ടീമിലെത്തുക. ഇതോടെ ഏറെ കാത്തിരിപ്പിന് ശേഷം ഒരു ലോകകപ്പ് മത്സരം കളിക്കാനുളള അവസരമാണ് ജഡേജയ്ക്ക ഒരുങ്ങുന്നത്. പരിക്കേറ്റ വിജയ് ശങ്കറിന് പകരം മായങ്ക് അഗർവാൾ ടീമിലെത്തിയെങ്കിലും ഇന്ന് കളിക്കാനുള്ള സാധ്യതകൾ തെളിയുന്നില്ല.

കഴിഞ്ഞ മത്സരം കളിച്ച ജസ്പ്രീത് ഭുംറ, മുഹമ്മദ് ഷമി, ഭുവനേശ്വര്‍ കുമാര്‍ എന്നിവര്‍ ടീമില്‍ സ്ഥാനം നിലനിര്‍ത്തും. സ്പെഷ്യലിസ്റ്റ് സ്പിന്നറായി യൂസ്വേന്ദ്ര ചാഹല്‍ കളിക്കുമ്പോള്‍ കുല്‍ദീപ് യാദവ് ഇത്തവണ പുറത്തിരിക്കും.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :