മഴയുടെ കളിയില്‍ ഇന്ത്യ - ന്യൂസിലൻഡ് പോരാട്ടം വൈകുന്നു; പ്രശ്‌നമാകുന്നത് ഔട്ട് ഫീൽഡ്

  world cup 2019 , india vs new zealand , Rain , kohli , മഴ , ഇന്ത്യ , ന്യൂസിലന്‍ഡ് , ക്രിക്കറ്റ് , കോഹ്‌ലി
നോട്ടിങ്ങാം| Last Modified വ്യാഴം, 13 ജൂണ്‍ 2019 (15:29 IST)
ലോകകപ്പിലെ ഏറ്റവും ആവേശകരമായ പോരാട്ടങ്ങളില്‍ ഒന്നായ - ന്യൂസിലൻഡ് മത്സരത്തിനായി കാത്തിരിക്കുന്നവര്‍ക്ക് നിരാശ. മൂന്ന് മണിക്ക് തുടങ്ങേണ്ട മത്സരത്തിന് മഴയാണ് വില്ലനാകുന്നത്.

പെയ്തു തോർന്നെങ്കിലും ഔട്ട് ഫീൽഡിലുള്ള നനവാണ് പ്രശ്‌നം. മൂടി സൂക്ഷിച്ചിരുന്ന പിച്ച് പരിശോധിച്ച അമ്പയര്‍മാര്‍ ഗ്രൌണ്ട് ഉണങ്ങുന്നതിന് കുറച്ചുകൂടി സമയം അനുവദിക്കാൻ തീരുമാനിച്ചു. തിങ്കളാഴ്‌ച മുതല്‍ പെയ്‌ത
കനത്ത മഴ ഔട്ട് ഫീല്‍ഡിനെ എങ്ങനെ ബാധിക്കുമെന്ന കാര്യം വ്യക്തമല്ല.

നോട്ടിംഗ്ഹാമില്‍ മഴയുടെ സാഹചര്യം നിലനില്‍ക്കുന്നുണ്ട്. അന്തരീക്ഷം മൂടിക്കെട്ടിയാണുള്ളത്. ഇന്ന് മഴ പെയ്യാതിരുന്നതാണ് ഏക ആശ്വാസം. കളിക്കാരുടെ സുരക്ഷ കൂടി പരിഗണിച്ചാണ് ഔട്ട് ഫീൽഡ് ഉണങ്ങുന്നതിനായി കാത്തിരിക്കുന്നതെന്ന് അമ്പയര്‍മാര്‍ പറഞ്ഞു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :