‘രോഹിത് മറ്റൊരു ലെവല്‍, ഇതൊന്നും തന്നെക്കൊണ്ടാവില്ല’; തുറന്ന് പറഞ്ഞ് രാഹുല്‍

  world cup 2019 , kl rahul  , team india , rohit sharma , ലോകകപ്പ് , രോഹിത് ശര്‍മ്മ , ശിഖര്‍ ധവാന്‍ , കെ എല്‍ രാഹുല്‍
ബര്‍മിംഗ്‌ഹാം| Last Modified ബുധന്‍, 3 ജൂലൈ 2019 (13:47 IST)
രോഹിത് ശര്‍മ്മയുടെ സെഞ്ചുറികളാണ് ലോകകപ്പില്‍ ഇന്ത്യയുടെ വിജയങ്ങള്‍ ആണിക്കല്ലാകുന്നത്. ശിഖര്‍ ധവാന്റെ അഭാവത്തിലും ഇംഗ്ലണ്ട് ലോകകപ്പില്‍ ഇതുവരെ നാല് സെഞ്ചുറികള്‍ അടിച്ചു കൂട്ടി കഴിഞ്ഞു താരം.

ധവാന്‍ പരുക്കേറ്റ് പുറത്തായതോടെ യുവതാരം കെ എല്‍ രാഹുലുമൊപ്പം ഇന്നിംഗ്‌സ് ഓപ്പണ്‍ ചെയ്യുന്ന രോഹിത് സമ്മര്‍ദ്ദങ്ങളില്‍ വീഴാതെയാണ് ബാറ്റ് വീശുന്നത്. ഇതോടെ, ഇന്ത്യയുടെ ഹിറ്റ്‌മാനെ പുകഴ്‌ത്തി രാഹുല്‍ രംഗത്തുവന്നു.

ഫോമിലായാല്‍ അന്യഗ്രഹത്തില്‍ നിന്ന് വന്നൊരാളെപ്പോലെയാണ് രോഹിത് ബാറ്റ് ചെയ്യുന്നത് എന്നായിരുന്നു രാഹുലിന്റെ പ്രസ്‌താവന. “രോഹിത്തില്‍ നിന്ന് നമ്മള്‍ ഒരുപാട് പ്രതീക്ഷിക്കുന്നുണ്ട്. എന്നാല്‍ അദ്ദേഹത്തെ പോലെ ബാറ്റ് ചെയ്യാന്‍ ശ്രമിക്കുന്നത് വിഡ്ഢിത്തരമാണ്. മറ്റൊരു ലെവലിലാണ് ആ ബാറ്റിംഗ്. ബംഗ്ലാദേശിനെതിരായ മത്സരത്തില്‍ റണ്‍സ് കണ്ടെത്തുക ബുദ്ധിമുട്ടായിരുന്നു”.

“താഴ്‌ന്നും ഉയര്‍ന്നും വരുന്ന ചില പന്തുകള്‍ ബാറ്റിലേക്ക് എത്തിയില്ല. വിഷമകരമായ പിച്ചായിരുന്നു അത്. എന്നാല്‍, അനായാസത്തോടെ രോഹിത് ബാറ്റ് ചെയ്‌തു. പിച്ചിന്റെ സ്വഭാവമൊന്നും അദ്ദേഹത്തെ ബാധിച്ചില്ല. എപ്പോഴും ബൗണ്ടറികള്‍ നേടി നമ്മുടെ സമ്മര്‍ദ്ദം അകറ്റാന്‍ രോഹിത്തിന് കഴിയുന്നുണ്ട്. നമ്മള്‍ വിക്കറ്റ് നഷ്‌ടപ്പെടുത്താതെ ഒപ്പം നില്‍ക്കുക മാത്രം ചെയ്‌താല്‍ മതി. രണ്ട് വിജയങ്ങള്‍ക്ക് അപ്പുറം കാത്തിരിക്കുന്നത് ലോകകപ്പ് ആണ് ”- എന്നും രാഹുല്‍ പറഞ്ഞു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :