Last Modified ചൊവ്വ, 25 ജൂണ്‍ 2019 (10:09 IST)
ലോകകപ്പിൽ ഇന്ത്യയ്ക്കെതിരായ വമ്പൻ തോൽവിയുടെ ഹാങ് ഓവറിൽ നിന്നും
പാകിസ്ഥാൻ ഇതുവരെ കരയ്ക്ക് കയറിയിട്ടില്ല. ജൂൺ 16ന് നടന്ന മത്സരത്തിനു ശേഷം പാക് നായകനെതിരെ പാക് ആരാധകർ തന്നെ രംഗത്ത് വന്നിരുന്നു.
89 റണ്‍സിനാണ് ഇന്ത്യൻ ടീം പാകിസ്ഥാനെ കെട്ടുകെട്ടിച്ചത്. ലോകകപ്പില്‍ ഇന്ത്യക്കെതിരേ പാകിസ്താന് നേരിട്ട തുടര്‍ച്ചയായ ഏഴാമത്തെ തോല്‍വിയായിരുന്നു ഇത്. ഇന്ത്യയോടേറ്റ് വാങ്ങേണ്ടി വന്ന തോൽവിക്ക് ശേഷം ആത്മഹത്യ ചെയ്യുന്നതിനെ കുറിച്ച് പോലും ചിന്തിച്ചിരുന്നുവെന്ന് തുറന്ന് പറയുകയാണ് പാക് കോച്ച് മിക്കി ആര്‍തര്‍.
ഇന്ത്യയോടേറ്റ വന്‍ തോല്‍വി മാനസികമായി തന്നെ തളര്‍ത്തിയതായി ആര്‍തര്‍ വെളിപ്പെടുത്തി. കളി കഴിഞ്ഞ ശേഷം ആത്മഹത്യ ചെയ്യാന്‍ പോലും താന്‍ ആഗ്രഹിച്ചതായി അദ്ദേഹം പറയുന്നു. പാക് ടീമിന്റെ മോശം പ്രകടനങ്ങളിലൊന്നായിരുന്നു അത്. അതിജീവനത്തിന്റെ വഴിയിലാണ് പാക് ടീം ഇപ്പോഴുള്ളത്.
താന്‍ ആത്മഹത്യയെക്കുറിച്ച് പോലും ചിന്തിച്ചുപോയെന്ന ആര്‍തറുടെ വെളിപ്പെടുത്തലിനോട് പാകിസ്താന്റെ ചില ആരാധകരെ അസ്വസ്ഥരാക്കിയിട്ടുണ്ട്.
ആറു മല്‍സരങ്ങളില്‍ നിന്നും അഞ്ചു പോയിന്റാണ് പാകിസ്ഥാനിപ്പോഴുള്ളത്. ശേഷിച്ച മൂന്നു മല്‍സരങ്ങളിലും ജയിച്ചാല്‍ മാത്രമേ പാകിസ്താന് സെമിയിലെത്താന്‍ കഴിയുകയുള്ളൂ. ന്യൂസിലാന്‍ഡ്, അഫ്ഗാനിസ്താന്, ബംഗ്ലാദേശ് എന്നിവര്‍ക്കെതിരേയാണ് പാകിസ്താന്റെ ശേഷിച്ച മല്‍സരങ്ങള്‍.